യോഗിയുടെ വർഗീയ അജണ്ടയിൽ കുരുങ്ങി ആയിരത്തോളം തബ്ലലീഗ് പ്രവർത്തകർ

Monday May 25th, 2020

ലക്നോ: ആദിത്യനാഥ് സര്‍ക്കാറിന്റെ വര്‍ഗീയ അജണ്ടകളുടെ ഇരകളായി പെരുന്നാൾ ദിനത്തിലും കോവിഡ് ക്യാമ്പിൽ കുടുങ്ങി ആയിരത്തോളം തബ് ലീഗ് ജമാഅത്ത് പ്രവർത്തകർ. ഉത്തരേന്ത്യയിൽ നാളെയാണ് പെരുന്നാൾ. ക്വാറന്റൈന്‍ പീരിഡ് കഴിഞ്ഞ് ആഴ്ചകളായിട്ടും ഇവരെ വിട്ടയയ്ക്കാൻ യു.പി. സർക്കാർ തയ്യാറാവുന്നില്ല.

നിസാമുദ്ദീനിലെ യോഗത്തിനു ശേഷം യു.പി വഴി നാട്ടിലേക്കു മടങ്ങാന്‍ ശ്രമിച്ച തബിലീഗ് പ്രവര്‍ത്തകരെയാണ് ആദിത്യനാഥ് സര്‍ക്കാര്‍ പിടികൂടി ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ തടവില്‍ പാര്‍പ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ക്വാറന്റൈന്‍ എപ്രിലില്‍ പകുതിയോടെ പൂര്‍ത്തിയാക്കിയിട്ടും ഇവരെ വിട്ടയക്കരുതെന്ന് മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാര്‍ക്ക് പ്രത്യക നിര്‍ദ്ദേശം നല്‍കിയിരുന്നതായാണ് സൂചന. എന്നാല്‍ വിഷയത്തില്‍ ദേശീയ ദുരന്ത നിവാരണ സമിതി ഇടപെട്ടതോടെ ഡല്‍ഹിയോടു ചേര്‍ന്ന ഭാഗ്പതിലെ ബറൗത്ത് ക്യാമ്പില്‍ ഉണ്ടായിരുന്നവരെ തടവില്‍ നിന്നും മോചിപ്പിച്ചിട്ടുണ്ട്. ബംഗാള്‍, ബീഹാര്‍, ആസാം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഈ ക്യാമ്പില്‍ ഉണ്ടായിരുന്നവര്‍. ഇവര്‍ക്ക് മടക്കയാത്രക്കുള്ള രണ്ട് ബസുകള്‍ ഏര്‍പ്പെടുത്തുന്നതിന് 4, 40,000 രൂപ വാങ്ങിയതായി സംഘാംഗങ്ങള്‍ പറഞ്ഞതായി മീഡിയവൺ റിപോർട്ട് ചെയ്യുന്നു.

തടവിലിട്ട കാലത്ത് ഒരു സൗകര്യവും നല്‍കിയിരുന്നില്ലെന്നും ബസിനുള്ള പണം പരിച്ചു നല്‍കിയതും ഇത്രയും ദിവസം ഭക്ഷണം നല്‍കിയതും ബറൗത്തിലെ തബിലീഗി പ്രവര്‍ത്തകരാണെന്നും സംഘാംഗമായ ഇസ്ഹാര്‍ ആലം പറഞ്ഞു. ലോക്ഡൌണ്‍ ലംഘിച്ചുവെന്ന കുറ്റത്തിന് ഇവര്‍ക്കെതിരെ പൊലീസ് കേസും എടുത്തിട്ടുണ്ട്. റമദാന്‍ വ്രതം ആരംഭിക്കുന്നതിനും ആഴ്ചകള്‍ മുമ്പെ ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞിട്ടും ഇവരെ ആദിത്യനാഥ് സര്‍ക്കാര്‍ തടവിലിട്ടതിന്റെ കാരണം വ്യക്തമല്ല. ഈദിനു മുമ്പെ വീടുകളില്‍ തിരിച്ചെത്താന്‍ കഴിയാത്ത വിധമാണ് ഇവരെ മോചിച്ചത്.

ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലടക്കം ശേഷിച്ച ക്യാമ്പുകളില്‍ ഇപ്പോഴും നിരവധി പേര്‍ തടവില്‍ കഴിയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം