ആശങ്ക ഒഴിയുന്നില്ല; ആരോഗ്യ പ്രവര്‍ത്തകയടക്കം 29 പേര്‍ക്ക് കൂടി കോവിഡ് 19

Monday May 18th, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 29 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആരും രോഗമുക്തി നേടിയില്ല. കൊല്ലം- 6, തൃശൂര്‍ – 4, തിരുവനന്തപുരം, കണ്ണൂര്‍ – 3 വീതം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍ഗോഡ് – 2 വീതം, എറണാകുളം, പാലക്കാട്, മലപ്പുറം – 1 വീതം ആളുകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 21 പേര്‍ വിദേശത്തു നിന്നും വന്നവരാണ്. 7 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതാണ്.

കണ്ണൂരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 29 ഹോട്ട്സോപോട്ടുകള്‍ സംസ്ഥാനത്തുണ്ട്. കൊല്ലത്ത് ഒന്ന്, പാലക്കാട് അഞ്ചുമായി ആറ് ഹോട്ട്സ്പോട്ട് പുതുതായി വന്നു. ഇതുവരെ 630 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 130 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 67,789 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 67316പേരും 473 പേര്‍ ആശുപത്രിയിലുമുണ്ട്. 127 പേരെ ഇന്ന് ആശുപത്രിയിലാക്കി. ഇതുവരെ 45905 സാമ്പിള്‍ പരിശോധനയക്ക് അയച്ചു. 44651 രോഗമില്ല എന്ന് ഉറപ്പാക്കി. മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 5154 സാമ്പിള്‍ ശേഖരിച്ചു 5082 നെഗറ്റീവ് ആയി.

English summary
Chief Minister Pinarayi Vijayan said in a press conference that Kovid was confirmed to 29 people in the state on Monday. No one was cured

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം