ജോലിക്കുപോവുകയായിരുന്ന യുവതി റോഡരികില്‍ പ്രസവിച്ചു

Saturday March 1st, 2014
2

prasavam news imageന്യൂയോര്‍ക്ക് നഗരത്തില്‍ ബ്രിട്ടീഷ് യുവതി റോഡരികില്‍ പ്രസവിച്ചു. ജോലിക്കു പോവാനായി വീട്ടില്‍നിന്നിറങ്ങിയപ്പോഴാണ് പോളി മക്‌കോര്‍ട്ടിന് പ്രസവവേദന അനുഭവപ്പെട്ടത്. വഴിയാത്രക്കാര്‍ വസ്ത്രം നല്‍കുകയും സൗകര്യങ്ങള്‍  ചെയ്തുകൊടുക്കുകയും ചെയ്തു. അമ്മയെയും പെണ്‍കുഞ്ഞിനെയും ആശുപത്രിയിലേക്കു മാറ്റി. ഇരുവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. മക് കോര്‍ട്ടിന്റെ ഭര്‍ത്താവ് അയര്‍ലന്‍ഡുകാരനായ സിയാന്‍ മക്‌കോര്‍ട്ടാണ്. പ്രസവം നടക്കുമ്പോള്‍ ആളുകള്‍ ഇദ്ദേഹത്തെ ഫോണില്‍ വിളിച്ചിരുന്നു. ഗതാഗതക്കുരുക്കില്‍പ്പെട്ടതിനാല്‍ എത്താന്‍ സാധിച്ചില്ല. ന്യൂയോര്‍ക്കിലെ നിയമസഹായ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ് സിയാന്‍. നാലുവര്‍ഷം മുമ്പാണ് ഇവര്‍ ന്യൂയോര്‍ക്കിലെത്തിയത്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/working-women-delivered-at-road-side">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം