വരനെ ആവശ്യമുണ്ട് എന്ന സിനിമക്കെതിരെ പരാതിയുമായി യുവതി; മാപ്പു പറഞ്ഞ് ദുല്‍ഖര്‍

Wednesday April 22nd, 2020

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ അനുമതി കൂടാതെ തന്റെ ചിത്രമുപയോഗിച്ചുവെന്ന പരാതിയുമായി യുവതി. ശരീര ഭാരം കുറക്കാനുള്ള പരസ്യത്തിന്റെ പോസ്റ്ററില്‍ യുവതിയുടെ ചിത്രം ഉപയോഗിച്ചത് അനുമതിയില്ലാതെയാണെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു ചേതന കപൂര്‍ എന്ന യുവതി ട്വീറ്റില്‍ പറഞ്ഞത്. സിനിമയില്‍ ഒരു പോസ്റ്ററില്‍ കാണിച്ച യുവതിയുടെ ചിത്രമാണ് പരാതിക്കിടയാക്കിയത്.


ഒരു പൊതുവേദിയില്‍ തന്റെ ചിത്രം ഇത്തരത്തില്‍ ഉപയോഗിച്ചത് ബോഡി ഷേമിംഗ് ആണെന്ന് ചേതന ട്വീറ്റില്‍ വിശദമാക്കുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ തന്റെ ഫോട്ടോ ഉപയോഗിക്കുന്നതിന് നേരത്തെ അനുവാദം തേടിയില്ലെന്നും ചേതന കുറ്റപ്പെടുത്തി. ഇതോടെയാണ് ചിത്രം അനുവാദം കൂടാതെ ഉപയോഗിച്ചതില്‍ ദുല്‍ഖര്‍ മാപ്പ് പറഞ്ഞത്.


സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ സംവിധായക അരങ്ങേറ്റചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്റെ സ്‌ക്രീനിലേക്ക് സുരേഷ് ഗോപിയുടെയും ശോഭനയുടെയും തിരിച്ചുവരവ്, കല്യാണി പ്രിയദര്‍ശന്റെ ആദ്യ മലയാളചിത്രം, ദുല്‍ഖറിന്റെ നിര്‍മ്മാണക്കമ്പനി വേഫെയറര്‍ ഫിലിംസിന്റേതായി ആദ്യം പ്രദര്‍ശനത്തിനെത്തിയ ചിത്രം തുടങ്ങിയ പ്രത്യേകതകളൊക്കെയുണ്ടായിരുന്നു ഈ സിനിമക്ക്. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സണ്‍ നെക്സ്റ്റില്‍ കഴിഞ്ഞ ദിവസം മുതല്‍ ലഭ്യമായിരുന്നു.


അനൂപ് സത്യനുമായി സംസാരിച്ചുവെന്നും അനുവാദം കൂടാതെ തന്റെ ചിത്രമുപയോഗിച്ചതില്‍ അനൂപ് മാപ്പ് പറഞ്ഞുവെന്നും ചേതന ട്വീറ്റില്‍ പ്രതികരിച്ചിരുന്നു. വരനെ ആവശ്യമുണ്ട് സിനിമയില്‍ രണ്ട് തവണയാണ് ചേതനയുടെ ചിത്രം ഉപയോഗിച്ചിരുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം