എം.എല്‍.എമാരെ തിരഞ്ഞെടുക്കുന്നത് വീട്ടിലിരിക്കാനാണോയെന്ന് സുപ്രീംകോടതി

Wednesday August 6th, 2014

Supreme courtന്യൂഡല്‍ഹി: ജനങ്ങള്‍ എം.എല്‍.എമാരെ തെരഞ്ഞെടുത്തത് വീട്ടിലിരിക്കാനാണോയെന്നും എത്രനാള്‍ ജനങ്ങള്‍ ഇത് സഹിക്കണമെന്നും സുപ്രീം കോടതി. ഡല്‍ഹി നിയമസഭ പിരിച്ച് വിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് എ.എ.പി നേതാനും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതി ജനപ്രതിനിധികളുടെ ഉത്തരവാദിത്വം ചോദ്യം ചെയ്തത്.

‘എം.എല്‍.എമാരെ തെരഞ്ഞെടുത്ത സാധരണ പൗരന്റെ ഭാഗത്ത് നിന്നാണ് കോടതി ചോദിക്കുന്നത്, ഡല്‍ഹിയിലെ ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം ഉപയോഗിച്ചാണ് എം.എല്‍.എമാര്‍ക്ക് ശമ്പളം നല്‍കുന്നത്. അങ്ങനെയുള്ള അവര്‍ അലസരായി വീട്ടില്‍ ഇരുന്നാല്‍ മതിയോ, ഒരു പാര്‍ട്ടി പറയുന്നു ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലെന്ന്, മറ്റൊരു പാര്‍ട്ടി പറയുന്നു ഭരിക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ലെന്ന്. ഇങ്ങനെയൊരു സാഹചര്യത്തില്‍ ജനങ്ങള്‍ ഇതിന്റെയൊക്കെ ബുദ്ധിമുട്ട് അനുഭവിക്കണമെന്നാണോ പറയുന്നത്.’-സുപ്രീം കോടതി ചോദിച്ചു.

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീക്കണമെന്നും പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം