‘ഭൂമിയിലെ മാലാഖമാര്‍ക്ക് വൈറ്റ് സല്യൂട്ട്’

Tuesday May 12th, 2020

ലോകം ഇതുവരെ കണ്ട വലിയ പ്രതിസന്ധികളിലൊന്നായ കോവിഡിനെതിരെ മുന്നണിപ്പോരാളികളായ നഴ്‌സ് സമൂഹത്തെ ലോകമാദരിക്കുകയാണ് ഈ നഴ്‌സസ് ദിനത്തില്‍. ലോകത്തിന് തന്നെ മാതൃക തീര്‍ത്താണ് കേരളത്തില്‍ നഴ്‌സുമാര്‍ കോവിഡ് പ്രതിരോധം മുന്നില്‍ നിന്ന് നയിക്കുന്നത്. ജീവന്‍ പണയംവച്ച് രോഗികളെ പരിചരിക്കുമ്പോഴും മതിയായ സുരക്ഷ പോലും പലപ്പോഴും അന്യമെന്നാണ് നഴ്‌സുമാരുടെ പരാതി.

സൈന്യത്തിന്റെ ചിറകില്‍ രാജ്യമൊന്നിച്ചെത്തി ആദരമര്‍പ്പിച്ച ദിനത്തില്‍ പോലും കൊവിഡ് പോരാളികളായ നഴ്‌സുമാരുടെ ചര്യകള്‍ക്ക് മാറ്റമില്ലായിരുന്നു. അവര്‍ മടങ്ങിയത് വേവുന്ന പിപിഇ കിറ്റുകള്‍ക്കുള്ളിലേക്കാണ്. ഇന്ന് ലോകമാകെ ആദരിക്കുന്ന നഴ്‌സസ് ദിനത്തിലും നഴ്‌സുമാര്‍ ഇവരുടെ ദൗത്യം മുടങ്ങാതെ തുടരുകയാണ്. കോവിഡ് ഡ്യൂട്ടി കഴിഞ്ഞാലും പിന്നെയുമുണ്ട് വേവുന്ന ഏകാന്തത ദിനങ്ങളാണ് നഴ്‌സുമാര്‍ക്ക്. കുടുംബത്തെയും ചുമതലകളെയും മറക്കേണ്ട, പൊള്ളിക്കുന്ന ക്വാറന്റൈന്‍ ദിനങ്ങള്‍. പരമാവധി അകന്നുനില്‍ക്കണമെന്നിരിക്കെ പ്രായമായ രോഗിയെ അടുത്ത് പരിചരിച്ച കോട്ടയത്തെ നഴ്‌സ് രേഷ്മയ്ക്ക് കൊവിഡ് രോഗമേറ്റു വാങ്ങേണ്ടി വന്നിരുന്നു. നാടാവശ്യപ്പെട്ടപ്പോള്‍ സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റൊരറ്റത്തേക്കും, കടല്‍ കടന്നുമൊക്കെ എത്തിയത് ഇതേ നഴ്‌സുമാരടങ്ങുന്നവരാണ്.

ലിനിയുടെ ത്യാഗം മുന്നിലുള്ളപ്പോഴും കോവിഡ് ഭീതിയില്‍ ആദ്യം വരുമാനം ഭീഷണിയിലായത് നഴ്‌സുമാര്‍ക്കാണ്. ഒറ്റപ്പെട്ടതെങ്കിലും നഴ്‌സുമാരടങ്ങുന്നവര്‍ക്ക് നേരെ പൊതുസമൂഹത്തില്‍ നിന്ന് മോശം അനുഭവും കൊവിഡ് കാലത്ത് ഉണ്ടായി. സ്വകാര്യ മേഖലയില്‍ ശമ്പളപരിഷ്‌കരണം ഇനിയും പൂര്‍ണമായില്ല. സര്‍ക്കാര്‍ മേഖലയിലാകട്ടെ ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളുണ്ടാക്കുന്ന ജോലി ഭാരം ഇവരുടെ തലയിലുണ്ട്. മൊത്തം 19 നഴ്‌സിങ് ഓഫീസര്‍മാരുടെ തസ്തികയില്‍ രണ്ടിടത്ത് മാത്രമാണ് ആളുള്ളത്. 289 നഴ്‌സിങ് സൂപ്രണ്ട് തസ്തികയില്‍ 57 ഇടത്ത് ആളില്ല. കൊവിഡ് ഭീതിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് റിസ്‌ക് അലവന്‍സ് നല്‍കണമെന്നത് ഇപ്പോഴും ചര്‍ച്ചയില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. പതിന്നാല് മണിക്കൂര്‍ വരെ ജോലി ചെയ്താണ് നഴ്‌സുമാര്‍ നമ്മുടെ കൊവിഡ് പ്രതിരോധത്തിന് മുന്നില്‍ നില്‍ക്കുന്നതെന്ന് നമ്മുക്ക് മറക്കാതിരിക്കാം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം