ദലിത് യുവതികളുടെ അറസ്റ്റ്: കോണ്‍ഗ്രസും സി.പി.എമ്മും നേര്‍ക്കുനേര്‍

Sunday June 19th, 2016

SC women kannurകണ്ണൂര്‍: കണ്ണൂരില്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദിച്ചെന്നാരോപിച്ച് പോലിസ് ദലിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും നേര്‍ക്കുനേര്‍.

pinarayi-vijayanപോലിസിനോട് ചോദിക്കണമെന്ന് മുഖ്യമന്ത്രി
തലശ്ശേരി കുട്ടിമാക്കൂലിലെ ദലിത് യുവതികളുടെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊലീസിനോട് ചോദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ തനിക്കൊന്നും പറയാനില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ജാമ്യം ലഭിച്ച പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തിയതു സംബന്ധിച്ചു ചോദിക്കവെയാണ് തനിക്ക് ഇക്കാര്യത്തിലൊന്നും പറയാനില്ലെന്ന് ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പറഞ്ഞത്. കാര്യങ്ങള്‍ മനസിലാക്കിയശേഷം പ്രതികരിക്കാം എന്നായിരുന്നു ശനിയാഴ്ചയും പിണറായിയുടെ മറുപടി.

VM Sudheeranഎന്തിനാണ് മുഖ്യമന്ത്രിയെന്ന് സുധീരന്‍
കണ്ണൂരില്‍ ദലിത് സ്ത്രീകളെ ജയിലിലടച്ചത് സംബന്ധിച്ച് പൊലീസിനോട് ചോദിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് അപഹാസ്യമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. പൊലീസിനോട് ചോദിക്കാനാണെങ്കില്‍ എന്തിനാണൊരു മുഖ്യമന്ത്രി, എന്തിനാണൊരു ആഭ്യന്തര മന്ത്രി, പൊലീസ് ഭരിച്ചാല്‍ പോരെ? സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാന്‍ പറ്റാത്ത ഒന്നാണിത്. മുഖ്യമന്ത്രിയുടെ നിലപാട് തന്നെ ഞെട്ടിച്ചു, സ്വന്തം നാട്ടില്‍ ക്രിമിനല്‍ സംഘങ്ങള്‍ അഴിഞ്ഞാടുമ്പോള്‍ ഇതൊന്നും അറിയില്ലെന്ന പിണറായി വിജയന്റെ നിലപാട് തെറ്റാണ്. ഇത് അംഗീകരിക്കാനാകില്ല. സ്വന്തം പാര്‍ട്ടിക്കാരുടെ അതിക്രമങ്ങള്‍ക്ക് പൊലീസിന്റെ ഒത്താശയെ ന്യായീകരിക്കുന്ന സമീപനമാണ് സി.പി.എമ്മും പിണറായി വിജയനും നടത്തുന്നതെന്നും സുധീരന്‍ കുറ്റപ്പെടുത്തി. യുവതികള്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ലെന്ന പ്രചരണം തെറ്റാണ്. മജിസ്‌ട്രേറ്റ് അപേക്ഷ സ്വീകരിക്കാന്‍ തയ്യാറായില്ല എന്നതാണ്. ഈ നടപടി ദുരൂഹമാണ്. നീതി പീഠത്തില്‍ നിന്നും പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചില്ലെന്നും തലശ്ശേരി മജിസ്‌ട്രേറ്റിനെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

OOMMAN CHANDYഅധികാരം കിട്ടിയപ്പോള്‍ എന്തുമാകാമെന്നാണ് സി.പി.എം ധാരണയെന്ന് ഉമ്മന്‍ചാണ്ടി
ദലിത് യുവതികളെ സി.പി.എം സ്വഭാവഹത്യ ചെയ്യുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അധികാരം കിട്ടിയപ്പോള്‍ എന്തും ആകാമെന്നാണ് സി.പി.എമ്മിന്റെ ധാരണയെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. തലശ്ശേരി കുട്ടിമാക്കൂലില്‍ സി.പി.എം ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. ഒരു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുന്ന സാഹചര്യമുണ്ടായിരിക്കുകയാണ്. ഇതിന് മാര്‍സിസ്റ്റ് പാര്‍ട്ടി കേരളത്തിലെ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം വിഷയങ്ങള്‍ കേരളത്തിന്റെ മുഖ്യമന്ത്രി പെട്ടെന്ന് അറിയണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

kodiyeri balakrishnanജാമ്യമെടുക്കാതെ പ്രശ്‌നം വഷളാക്കിയെന്ന് കോടിയേരി
തലശേരിയില്‍ ദലിത് യുവതികളുടെ അറസ്റ്റില്‍ ജാമ്യമെടുക്കാതെ പ്രശ്‌നം വഷളാക്കുകയായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുവതികളോ കോണ്‍ഗ്രസ് പാര്‍ട്ടിയോ ജാമ്യത്തിന് ശ്രമിച്ചില്ല. ഇപ്പോള്‍ നടക്കുന്നത് സി.പി.എം വിരുദ്ധ പ്രചാരവേലയെന്നും കോടിയേരി ഫേസ്ബുക്കിലൂടെ അറിയിച്ചു.

യുവതികളുടെ ജാമ്യത്തെ പൊലീസ് എതിര്‍ത്തിട്ടില്ല. എതിര്‍ത്തെങ്കില്‍ മാത്രമാണ് സര്‍ക്കാര്‍ ഉത്തരവാദിയാകുന്നത്. കേസില്‍ പൊലീസ് വിവേചനം കാണിച്ചിട്ടില്ല. കേസില്‍ നേരത്തെ അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകര്‍ ജയിലിലാണ്. യുവതികളെ പിഞ്ചു കുട്ടിക്കൊപ്പം ജയിലിലടച്ചുവെന്ന് പറയുന്നവര്‍ ചരിത്രം പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. അറസ്റ്റിലായവര്‍ പിന്നോക്കവിഭാഗക്കാരാണെന്ന് അവര്‍ പറയുമ്പോള്‍ മാത്രമാണ് ആ നാട്ടുകാര്‍ അറിയുന്നത്. മതപരമോ ജാതീയമോ ആയ ഒരു വിവേചനവും കാട്ടാത്ത ആളുകളാണ് കുട്ടിമാക്കൂലിലുള്ളതെന്നും അദ്ദേഹം പറഞ്ഞ

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം