കേരളത്തിലെ ബി.ജെ.പി സി.പി.എമ്മില്‍ ലയിക്കണമെന്ന് വി ടി ബല്‍റാം

Saturday November 4th, 2017

കൊച്ചി: ഗെയില്‍ വിരുദ്ധ സമരം നടത്തിയവരെ തീവ്രവാദികളും ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധമുള്ളവരുമെന്ന് വിശേഷിപ്പിച്ച സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് പത്രക്കുറിപ്പിനെ വിമര്‍ശിച്ച് വി.ടി. ബല്‍റാം എം.എല്‍.എ. കേരളത്തിലെ ബി.ജെ.പി ഘടകം എത്രയും വേഗം പിരിച്ചുവിട്ട് പാര്‍ട്ടി പിണറായിയുടെ സി.പി.എമ്മില്‍ ലയിക്കണമെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ഇവിടെ രണ്ട് പാര്‍ട്ടികളും വെവ്വേറെയായി നില്‍ക്കേണ്ട ആവശ്യവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗെയില്‍ വിഷയത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ഇപ്പോഴെങ്കിലും ചര്‍ച്ചക്ക് തയാറായത് നന്നായി. പത്തൊമ്പാതാം നൂറ്റാണ്ടിലെ പ്രാകൃതബോധമായ കമ്മ്യൂണസത്തിന്റെ സമഗ്രാധിപത്യ മനോഭാവത്തില്‍ നിന്ന് ഇരുപത്തൊന്നാം നുറ്റാണ്ടിന്റെ ജനാപത്യ ബോധിലേക്കുള്ള വൈകിയുള്ള കടന്നുവരവായി ഈ നീക്കത്തെ കാണുന്നുവെന്നും ബല്‍റാം പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം