വേങ്ങരയില്‍ അഡ്വ. കെ സി നസീര്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി

Friday September 15th, 2017

വേങ്ങര: ഒക്ടോബര്‍ 11നു നടക്കുന്ന വേങ്ങര നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ സ്ഥാനാര്‍ത്ഥിയായി അഡ്വക്കറ്റ് കെ. സി നസീര്‍ മല്‍സരിക്കും. എസ്.ഡി.പി.ഐ ജില്ലാ കമ്മറ്റിയംഗമായ നസീര്‍ തിരൂര്‍ ബാറിലെ അഭിഭാഷകനും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമാണ്. 2011 അസംബ്ലി തെരഞ്ഞെടുപ്പില്‍ കോട്ടക്കല്‍ മണ്ഡലത്തിലും 2016ല്‍ തിരുരങ്ങാടിയിലും എസ് ഡി പി ഐ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിട്ടുണ്ട്.
ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ പീഡനമനുഭവിക്കുന്ന ഡോ. ഹാദിയയുമായി ബന്ധപ്പെട്ട കേസടക്കം മനുഷ്യാവകാശവുമായി ബന്ധപ്പെട്ട നിരവധി കേസുകളുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്ന വ്യക്തി കൂടിയാണ് അഡ്വ. നസീര്‍. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ നസീര്‍ കാംപസ്ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം