വേങ്ങരയില്‍ അഡ്വ. കെ എന്‍ എ ഖാദര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി

Monday September 18th, 2017

മലപ്പുറം: വേങ്ങര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി കെ.എന്‍.എ ഖാദറിനെ പ്രഖ്യാപിച്ചു. പാണക്കാട്ട് ചേര്‍ന്ന മുസ്ലീംലീഗിന്റെ ഉന്നതാധികാരസമിതി യോഗത്തിന് ശേഷം സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാന സെക്രട്ടറി യു.എ ലത്തീഫ് യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും പിന്നീട് കെ.എന്‍.എ ഖാദറിനെ തന്നെ തീരുമാനിക്കുകയായിരുന്നു. യു.എ ലത്തീഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് എല്ലാവരും ഉറപ്പിച്ചിരിക്കെയാണ് പാണക്കാട് തങ്ങള്‍ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.

യു.എ ലത്തീഫ് കെ.എന്‍.എ ഖാദറിന് പകരം ജില്ലാ ജനറല്‍ സെക്രട്ടറിയാകും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ ലത്തീഫിന് ജില്ലാ ജനറല്‍ സെക്രട്ടറിയുടെ സ്ഥാനം അധികചുമതലയായാണ് നല്‍കുന്നതെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലത്തീഫിനെ ഇന്ന് പാണക്കാട്ടേക്ക് വിളിപ്പിച്ചതോടെ അദ്ദേഹം സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ ലീഗ് പാര്‍ലമെന്ററി ബോര്‍ഡ് കെ.എന്‍.എ. ഖാദറിന്റെ പേരാണ് നിര്‍ദ്ദേശിച്ചത്. 2011ല്‍ വള്ളിക്കുന്നില്‍ നിന്നു മത്സരിച്ചു ജയിച്ച അദ്ദേഹത്തിനു കഴിഞ്ഞതവണ സീറ്റ് നല്‍കിയില്ല. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെയാണ് കെ.എന്‍.എ. ഖാദറിനു നറുക്കു വീണത്. സ്ഥാനാര്‍ഥിയാവാന്‍ മജീദിന്റെയും ഖാദറിന്റെയും പേരുകളാണ് തുടക്കത്തില്‍ സജീവമായിരുന്നത്. ഫിറോസിന് വേണ്ടി യൂത്ത് ലീഗും പിടിമുറുക്കി. മജീദ് ഒരു വേളയിലും താല്‍പര്യം പ്രകടിപ്പിക്കാതിരുന്നതോടെ ഖാദറിന് സാധ്യതയേറിയിരുന്നു. എന്നാല്‍, ഇതിനിടക്കാണ് യു.എ. ലത്തീഫിനെ സമവായ സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമം നടന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം