ഉത്രാടം തിരുന്നാള്‍ മഹാരാജാവ് അന്തരിച്ചു, തിരുവനന്തപുരത്ത് അവധി

Monday December 16th, 2013

Uthradam maharajaതിരുവനന്തപുരം: തിരുവിതാകൂര്‍ മഹാരാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നു കുറച്ചുനാളായി എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 2.20നാണ് അന്ത്യം.
ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്നു കഴിഞ്ഞ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകള്‍ പാര്‍വതി വര്‍മ, പൂയം തിരുനാള്‍ ഗൗരി പാര്‍വതീ ഭായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി, മൂലം തിരുനാള്‍ രാമവര്‍മ, പുത്രന്‍ പത്രനാഭവര്‍മ തുടങ്ങി രാജകുടുംബാംഗങ്ങളെല്ലാം മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു.
മൃതദേഹം പൊതുദര്‍ശനത്തിനായി രാവിലെ ആറു മണിയോടെ വിലാപയാത്രയായി കോട്ടയ്ക്കകം ലവി ഹാളിലെത്തിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തെ ഒരുതവണ വലംവച്ചശേഷമാണു മൃതദേഹം പൊതുദര്‍ശനത്തിനു ലവി ഹാളിനുള്ളിലേക്കെത്തിച്ചത്. ഒരു മണിവരെ ഇവിടെ പൊതുദര്‍ശനത്തിനു സൗകര്യമുണ്ടാകും.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ അനുജനാണ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ. കവടിയാര്‍ കൊട്ടാരത്തില്‍ 1922 മാര്‍ച്ച് 22നാണ് അദ്ദേഹത്തിന്റെ ജനനം. കിളിമാനൂര്‍ കൊട്ടാരത്തിലെ രവിവര്‍മ്മ കൊച്ചുകോയിക്കല്‍ തമ്പുരാന്റെയും മഹാറാണി സേതു ലക്ഷമിഭായ് അമ്മയുടെയും മകനായാണ് ജനനം. 1991ല്‍ ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് നാടുനീങ്ങിയതിനെത്തുടര്‍ന്നു പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണം ഏറ്റെടത്തു. ട്രാവന്‍കൂര്‍ വാഴ്‌സിറ്റിയില്‍നിന്ന് ഓണേഴ്‌സോടെ പാസായ ഉത്രാടം തിരുനാള്‍ ലണ്ടനില്‍ ഉന്നത വിദ്യാഭ്യാസം നടത്തി.

തിരുവനന്തപുരത്ത് ഇന്ന് അവധി
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ നിര്യാണത്തില്‍ അനുശോചിച്ച് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും തിങ്കളാഴ്ച സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം