യുവതി പാമ്പുകടിയേറ്റ് മരിച്ചതില്‍ ഭര്‍ത്താവിനെ സംശയമെന്ന് ബന്ധുക്കള്‍

Saturday May 23rd, 2020

കൊല്ലം: അഞ്ചല്‍ സ്വദേശിനി ഉത്ര പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം തുടരുന്നു. ഉത്രയുടെ മരണത്തില്‍ സംശയമുണ്ടെന്ന് കാട്ടി മാതാപിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം. അടൂരില്‍ ഭര്‍തൃവീട്ടില്‍ പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഉത്ര അഞ്ചലിലെ വീട്ടില്‍ വെച്ച് വീണ്ടും പാമ്പ് കടിയേറ്റാണ് മരിച്ചത്.

യുവതിയുടെ ഭര്‍ത്താവിന് എതിരെയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. ആദ്യം മാര്‍ച്ച് രണ്ടിന് ഭര്‍ത്താവ് സൂരജിന്റെ വീട്ടില്‍ വച്ചാണ് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ 16 ദിവസം ചികില്‍സ നടത്തി. ചികിത്സക്ക് ശേഷം യുവതിയുടെ വീട്ടില്‍ കഴിയുന്നതിനിടയില്‍ മെയ് ആറിന് വീണ്ടും പാമ്പ് കടിയേല്‍ക്കുകയായിരുന്നു. ആ ദിവസം യുവതിയുടെ ഭര്‍ത്താവ് സൂരജും വീട്ടില്‍ ഉണ്ടായിരുന്നു. എയര്‍ഹോളുകള്‍ പൂര്‍ണമായും അടച്ച എസിയുളള മുറിയാണ്. ജനലുകള്‍ തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്പ് മുറിയില്‍ കയറിയെന്നാണ് ബന്ധുക്കളുടെ സംശയം. സൂരജിന് പാമ്പ് പിടുത്തക്കാരുമായി ബന്ധമുണ്ടെന്നും ഉത്രയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം