വിവിധ വകുപ്പുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു

ഓരോ തസ്തികയ്ക്കും വ്യത്യസ്ഥ വിദ്യാഭ്യാസ യോഗ്യതയാണ്. 35 വയസാണ് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി. സംവരണ വിഭാഗത്തിലുള്ളവര്‍ക്ക് നിയമപ്രകാരമുള്ള ഇളവ് ലഭിക്കും.
മാര്‍ച്ച് 18 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

Tuesday March 2nd, 2021

ന്യൂഡല്‍ഹി: വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. മൊത്തം 89 ഒഴിവുകളുണ്ട്. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടര്‍, പബ്ലിക് പ്രൊസിക്യൂട്ടര്‍ തുടങ്ങിയ തസ്തികകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മാര്‍ച്ച് 18 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.upsc.gov.in ല്‍ നല്‍കിയിട്ടുണ്ട്.
പബ്ലിക് പ്രൊസിക്യൂട്ടര്‍ 43,
അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടര്‍ 26,
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍) 10,
എക്കണോമിക്ക് ഓഫീസര്‍ 1,
സീനിയര്‍ സയന്റിഫിക് ഓഫിസര്‍ (ബാലിസ്റ്റിക്‌സ്) 1,
പ്രോഗ്രാമര്‍ ഗ്രേഡ് എ 1,
സീനിയര്‍ സയന്റിഫിക് ഓഫീസര്‍ (ബയോളജി) 2,
സീനിയര്‍ സയന്റിഫിക് ഓഫിസര്‍ (കെമിസ്ട്രി) 2,
സീനിയര്‍ സയന്റിഫിക് ഓഫീസര്‍ (ഡോക്യുമെന്റ്‌സ്) 2,
സീനിയര്‍ സയന്റിഫിക് ഓഫിസര്‍ (ലൈ ഡിറ്റക്ഷന്‍) 1 എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഓരോ തസ്തികയ്ക്കും വ്യത്യസ്ഥ വിദ്യാഭ്യാസ യോഗ്യതയാണ്. 35 വയസാണ് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി. സംവരണ വിഭാഗത്തിലുള്ളവര്‍ക്ക് നിയമപ്രകാരമുള്ള ഇളവ് ലഭിക്കും.
മാര്‍ച്ച് 18 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
പ്രിന്റൗട്ട് എടുക്കാനുള്ള അവസാന തീയതി മാര്‍ച്ച് 19.

 

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം