ഇന്ത്യ കറന്‍സിരഹിത രാജ്യമാകുമെന്ന് വിശ്വസിക്കുന്നില്ല; എസ്.ബി.ഐ ചെയര്‍പേഴ്‌സണ്‍

Thursday January 12th, 2017

മുംബൈ: ഇന്ത്യ കറന്‍സിരഹിത രാജ്യമാകുമെന്ന് വിശ്വസിക്കുന്നില്ലെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ചെയര്‍പേഴ്‌സന്‍ അരുന്ധതി ഭട്ടാചാര്യ.  നോട്ട് പരിഷ്‌കരണം ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള പാതയില്‍ മികച്ച പ്രോത്സാഹനമാണെങ്കിലും കറന്‍സി കുറവുള്ള രാജ്യമായി മാറുകയെന്നതാണ് യുക്തിസഹമായ ലക്ഷ്യമെന്നും വാര്‍ടന്‍ ഇന്ത്യ എക്കണോമിക് ഫോറത്തില്‍ അരുന്ധതി അഭിപ്രായപ്പെട്ടു.

നോട്ട് അസാധുവാക്കല്‍ അപക്വമായിരുന്നോയെന്ന് കാലം തെളിയിക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കുറച്ചുകാലത്തേക്ക് ചെലവ് കുറവാണ്. ഭാവിയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ തുക ചെലവായാല്‍ ജനം ചോദ്യം ചെയ്യുമെന്ന് അരുന്ധതി പറഞ്ഞു. തങ്ങളുടെ ചെലവില്‍ എന്തിനാണ് ഡിജിറ്റലാകുന്നതെന്ന് ചോദ്യമുയരുന്നതോടെ ഈ മാറ്റം നീളാനാണിടയെന്നും അവര്‍ ചൂണ്ടിക്കാട്ടി. പല ഇടപാടുകാരും ബാങ്കുകളില്‍ തന്നെ പോകാന്‍ താല്‍പര്യപ്പെടുന്നവരാണ്. ഡിജിറ്റല്‍ വത്കരണത്തിനായി ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത്ത് അടക്കമുള്ളവ വര്‍ധിക്കുകയും ഗ്രാമങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കുകയും വേണമെന്നും അരുന്ധതി പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം