യു.ഡി.എഫിന്റെ അടിത്തറ ബലപ്പെടും; കുഞ്ഞാലിക്കുട്ടി രമേശിന് മന്ത്രിസഭയിലേക്ക് സ്വാഗതം; കെ എം മാണി

Tuesday December 31st, 2013

ML Kunhalikuttyതിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭ പ്രവേശനം യുഡിഎഫിന്റെ അടിത്തറ ബലപ്പെടുത്തുമെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ചെന്നിത്തല മന്ത്രിസഭയിലേക്കു വരുന്നതുകൊണ്ട് രാഷ്ട്രീയ നേട്ടം മാത്രമല്ല, അതിനപ്പുറത്തേക്കും ഗുണം ചെയ്യും. രണ്ടാമനാണെന്ന ധാരണ ലീഗിനില്ല. അത്തരം വിവാദങ്ങള്‍ ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശത്തെ സ്വാഗതം ചെയ്യുന്നതായി ധനമന്ത്രി കെ.എം മാണി പറഞ്ഞു. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഘടകകക്ഷികള്‍ അഭിപ്രായം പറയേണ്ടതില്ല. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം