ബാറുകള്‍ പൂട്ടാനുള്ള തീരുമാനം രാഷ്ട്രീയ തട്ടിപ്പെന്ന് വി എസ്

Thursday August 21st, 2014

VS chandyതിരുവനന്തപുരം: ബാറുകള്‍ പൂട്ടാനുള്ള യു.ഡി.എഫ് തീരുമാനം രാഷ്ടീയ തട്ടിപ്പാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. 418 ബാറുകളും പൂട്ടണമെന്ന വി എം സുധീരന്റെ നിലപാടിനെ കടത്തിവെട്ടാന്‍, മുഖൃമന്ത്രി ഉമ്മന്‍ ചാണ്ടി കണ്ടുപിടിച്ച രാഷ്ട്രീയക്കളി മാത്രമാണിതെന്നും വി എസ്.പറഞ്ഞു. യു.ഡി.എഫിലെ രാഷ്ട്രീയപ്രതിസന്ധി താല്‍ക്കാലികമായി മാറ്റാനുള്ള തന്ത്രമാണിതെന്നും ഇതില്‍ ഒട്ടും ആത്മാര്‍ത്ഥതയില്ലെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ യു.ഡി.എഫിന്റെ പ്രഖ്യാപിത നയമാണ് ഇതെന്നായിരുന്നു എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ പ്രതികരണം. ചരിത്രപരമായ തീരുമാനമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചപ്പോള്‍ ധനനഷ്ടമല്ല ജനനന്മയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.എം.മാണി വ്യക്തമാക്കി.
തീരമാനത്തെ സ്വാഗതം ചെയ്ത് വിവിധ െ്രെകസ്തവ സംഘടനകളും രംഗത്തെത്തി. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ബാര്‍ നിലനിര്‍ത്താനുള്ള തീരുമാനത്തെ കണ്ണുമടച്ച് എതിര്‍ക്കില്ലെന്ന് സിറോ മലബാര്‍ സഭാ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. തീരുമാനത്തെ അഭിനന്ദിച്ച കര്‍ദ്ദിനാള്‍ മാര്‍ ക്ലിമീസ് ബാര്‍ ജീവനക്കാര്‍ക്കുള്ള പുനരധിവാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ സംഭവാനയും നല്‍കി. ആര്‍ച്ച് ബിഷപ്പ് സൂസപാക്യവും യു.ഡി.എഫ് തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം