കോട്ടയത്ത് രണ്ടു വയസുകാരന് കോവിഡ് മുക്തി

Thursday May 21st, 2020

കോട്ടയം: ജില്ലയില്‍ ഇന്ന് മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെയ് ഒമ്പതിന് കുവൈത്ത്- കൊച്ചി വിമാനത്തിലെത്തിയ ഒരാള്‍ക്കും മെയ് 11ന് ദുബയ്-കൊച്ചി വിമാനത്തിലെത്തിയ രണ്ടുപേര്‍ക്കുമാണ് രോഗം ബാധിച്ചത്. മൂവരും കോതനല്ലൂരിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. മൂന്നുപേര്‍ക്കും കൊവിഡ്
ലക്ഷണങ്ങളില്ലായിരുന്നു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥീരീകരിച്ച് അമ്മയ്‌ക്കൊപ്പം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രണ്ടുവയസുള്ള കുട്ടിയുടെ രണ്ടാമത്തെ സാംപിള്‍ പരിശോധനാ ഫലം നെഗറ്റീവായി.

നിലവില്‍ കോട്ടയം ജില്ലക്കാരായ ആറുപേരാണ് കൊവിഡ് പോസിറ്റീവായി ചികില്‍സയിലുള്ളത്. ഇതിനു പുറമെ മഹാരാഷ്ട്രയില്‍ നിന്നെത്തിയ തിരുവനന്തപുരം പാറശ്ശാല സ്വദേശിയും രോഗം ബാധിച്ച് മെഡിക്കല്‍ കോളജിലുണ്ട്. മെയ് 11ന് ദുബയ്- കൊച്ചി വിമാനത്തിലെത്തിയ മാങ്ങാനം സ്വദേശിനി (83) കോതനല്ലൂരിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ താമസിച്ചുവരികയായിരുന്നു. ഇവിടെ താമസിച്ചിരുന്ന ഭര്‍ത്താവിന്റെ സാംപിള്‍ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് വീട്ടിലെത്തി ക്വാറന്റൈനില്‍ തുടരുന്നു. മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാനാണ് ഇവര്‍ ദുബയില്‍ പോയത്. ഇതേ വിമാനത്തില്‍ വന്നതാണ് ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി(42). ഈ വിമാനത്തില്‍ വന്ന പത്തനംതിട്ട സ്വദേശിക്ക് നേരത്തെ രോഗം സ്ഥീരീകരിച്ചിരുന്നു. മെയ് ഒമ്പതിന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയതാണ് നീണ്ടൂര്‍ സ്വദേശി(31). ഇതേ വിമാനത്തിലെത്തിയ ഉഴവൂര്‍ സ്വദേശിനിയായ യുവതി രോഗം ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം