ബൈറൂത്: ലബനാനിലെ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രത്തിലുണ്ടായ ഇരട്ട ചാവേര്‍ സ്ഫോടനത്തില്‍ 41 മരണം. 200ഓളം പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനനഗരത്തിന്റെ തെക്കന്‍മേഖലയിലെ ബുര്‍ജ് അല്‍ ബരജ്നേയിലെ വ്യാപാരകേന്ദ്രത്തിനുമുന്നില് രണ്ടു ചാവേറുകളാണ് സ്ഫോടനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ലഘുഭക്ഷണശാലക്കടുത്ത് ആദ്യ സ്ഫോടനം നടന്ന് ഏഴു മിനിറ്റിനുശേഷം സ്ഥലത്തെ പ്രധാന പള്ളിക്കുസമീപമായിരുന്നു രണ്ടാമത്തെ സ്ഫോടനം.
വൈകീട്ട് ആറോടെയായിരുന്നു സംഭവം. 2014 ജൂണിനു ശേഷം ഈ മേഖലയില്‍ ആദ്യമായാണ് സ്ഫോടനം നടക്കുന്നത്. ബശ്ശാര്‍ അല്‍അസദ് ഭരണകൂടത്തിന് പിന്തുണയുമായി ആയിരക്കണക്കിന് പോരാളികളെ സിറിയയിലേക്ക് അയക്കാനുള്ള ഹിസ്ബുല്ലയുടെ തീരുമാനത്തിന് പ്രതികാരമായാണ് ആക്രമണമെന്നാണ് സൂചന.