രാധാമായെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചക്കിടെ അഥിതികള്‍ തമ്മിലടിച്ചു

Monday September 14th, 2015
2

Channel discuss Clashമുംബൈ: തത്സമയ ടിവി പരിപാടിക്കിടെ ജ്യോതിഷിയായ ദീപാ ശര്‍മ ആള്‍ദൈവമെന്ന് സ്വയം അവകാശപ്പെടുന്ന ഓംജിയുടെ മുഖത്തടിച്ചു. ഐ.ബി.എന്‍ 7 ലെ ‘ആജ് കാ മുദ്ദാ’ എന്ന പരിപാടിക്കിടെയായിരുന്നു സംഭവം. വിവാദ ആള്‍ദൈവം രാധാ മായേക്കുറിച്ച് നടന്ന ചര്‍ച്ചയാണ് അടിപിടിയില്‍ അവസാനിച്ചത്. ദീപാ ശര്‍മയുടെ കുടുംബജീവിതത്തെക്കുറിച്ച് പരാമര്‍ശിച്ചതാണ് അടിപിടിക്ക് കാരണമായത്. രാധാമായെ വിമര്‍ശിക്കാന്‍ ദീപാ ശര്‍മക്ക് അവകാശമില്ലെന്ന പറഞ്ഞ ഓംജി ദീപ മൂന്ന് വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞാണ് താമസിക്കുന്നതെന്നും ആദ്യം സ്വയം തിരുത്തിയിട്ട് മറ്റുള്ളവരെ തിരുത്തിയാല്‍ മതിയെന്നും പറഞ്ഞു. ഇത് കേട്ടിരുന്ന ദീപ ശര്‍മ മൈക്ക് ഊരിയശേഷം ഓംജിയുടെ മുഖത്തടിച്ച് മര്യാദക്ക് സംസാരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഓംജിയും എഴുന്നേറ്റ് ദീപ ശര്‍മയെ തിരിച്ചടിച്ചു. ഇതത്രയും ലൈവായാണ് പ്രേക്ഷകര്‍ കണ്ടത്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം