തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുമ്പോള്‍ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ടര്‍ക്കി ടൗവ്വലുകളും ഹാന്റ് ടൗവ്വലുകളും വാങ്ങാന്‍ പണം വിനിയോഗിക്കുന്നത് വിവാദത്തില്‍. കൈത്തറി വികസന കോര്‍പറേഷനില്‍ നിന്നും ടൗവ്വല് വാങ്ങാനാണ് പൊതുഭരണ വകുപ്പ് അനുമതി നല്‍കിയത്. കൊറോണ വ്യാപകമായതോടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ സര്‍ക്കാര്‍ ഖജനാവില്‍ അഞ്ചിന്റെ പൈസയില്ലെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തില്‍ നാട്ടുകാരുടേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും സഹായത്തിനു കൈനീട്ടി നില്‍ക്കുകയാണ് സര്‍ക്കാര്‍. ഇതിനിടെയാണ് മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും 100 ടൗവ്വല് വാങ്ങാനായി 75,000 രൂപ നല്കി ഉത്തരവിറക്കിയത്. നിലവിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് ഈ പണം കൂടി കൊറോണ പ്രവര്‍ത്തനത്തിനു ഉപയോഗിക്കരുതോ എന്നാണ് സര്‍ക്കാര്‍ നടപടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നിട്ടുള്ള വിമര്‍ശനം.