വേങ്ങരയില്‍ ജ്വല്ലറി കുത്തിത്തുറന്ന് മോഷണ ശ്രമം

Thursday December 19th, 2013

Thiefമലപ്പുറം: വേങ്ങര ഗാന്ധിദാസ് പടിയില്‍ ജ്വല്ലറി കുത്തിത്തുറന്ന് മോഷണ ശ്രമം.  ജ്വല്ലറിക്കു തൊട്ടടുത്ത ഒഴിഞ്ഞ മുറിയുടെ ഷട്ടര്‍ തുറന്ന് ജ്വല്ലറിയുടെ ചുമര്‍ തുരന്നാണ് മോഷണ ശ്രമം നടത്തിയത്. തൊട്ടടുത്ത വീട്ടുകാര്‍ ശബ്ദംകേട്ട് എത്തിയതിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. അതെ സമയം സംശയാസ്പദ സാഹചര്യത്തില്‍ കണ്ട നാലുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. പരിസരത്തു താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളടക്കമുള്ള നാലുപേരെയാണ് കസ്റ്റഡിയിലെടുത്തത്. പോലിസ് ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണമെന്ന നിബന്ധനയോടെ ഇവരെ പിന്നീട് വിട്ടയച്ചു. ജ്വല്ലറിയുടമയുടെ പരാതിയെ തുടര്‍ന്ന് മലപ്പുറത്തു നിന്നു പോലിസ് നായ, വിരലടയാള വിദഗ്ദര്‍ എന്നിവര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം