ടൂത്ത്‌പേസ്റ്റിന് നാമറിയാത്ത ഉപകാരങ്ങളുമുണ്ട്

Friday May 22nd, 2020

Tooth Pasteപല്ലു തേക്കാനായി വാങ്ങുന്ന ടൂത്ത്‌പേസ്റ്റിന് മറ്റു പല ഉപയോഗങ്ങളുമുണ്ടെങ്കിലോ? അങ്ങിനെയൊരു കാര്യത്തെക്കുറിച്ച് നാം ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ മറ്റു പല കാര്യങ്ങള്‍ക്കുമായി ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കുവാനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ടൂത്ത്‌പേസ്റ്റിന്റെ നാമറിയാതെ പോയ ചില ഉപകാരങ്ങളിതാ…

  • പാത്രങ്ങള്‍ വൃത്തിയാക്കാന്‍
    സ്റ്റീല്‍, അലുമിനിയം എന്നിവ ഉപയോഗിച്ചുള്ള പാത്രങ്ങള്‍, പൂച്ചട്ടികള്‍ എന്നിവ വൃത്തിയാക്കാനും വെട്ടിത്തിളങ്ങുന്നതാക്കാനും ടൂത്ത്‌പേസ്റ്റ് നല്ലതാണ്.
  • തേപ്പുപെട്ടി ക്ലീനാക്കാന്‍
    തേപ്പുപെട്ടി ഉപയോഗിക്കുന്നതിനു മുന്‍പ് അല്‍പം ടുത്ത്‌പേസ്റ്റുപയോഗിച്ചു വൃത്തിയാക്കുന്നതു, തേപ്പുപെട്ടിയ്ക്കു തിളക്കവും നിങ്ങളുടെ വസ്ത്രത്തിനു അയണ്‍ബോക്‌സില്‍ നിന്നുള്ള പൊടിയില്‍ നിന്നു സംരക്ഷണവും നല്‍കും. ആദ്യം ടൂത്തപേസ്റ്റുപയോഗിച്ച് തുടച്ചതിനു ശേഷം മറ്റൊരു വൃത്തിയുള്ള തുണി ഉപയോഗിച്ചു ഒന്നു കൂടി വൃത്തിയാക്കുവാന്‍ മറക്കല്ലേ.
  • വാഷ്‌സിംങ്ക്, ക്രോം ടാപ്പുകള്‍ ക്ലീനാക്കാന്‍
    വൃത്തിയുള്ള വെട്ടിത്തിളങ്ങുന്ന വാഷ്‌സിങ്കുകള്‍ ലഭിക്കുന്നതിന് അല്‍പം ടൂത്ത്‌പേസ്റ്റിന്റെ ചിലവേ ഉണ്ടാകൂ. മാത്രവുമല്ല വാഷ്‌സിങ്കുകളിലെ ദുര്‍ഗന്ധമകറ്റാനും ടൂത്ത്‌പേസ്റ്റിനാവും.
  • ക്രോം ഉപകരണങ്ങള്‍ക്ക് തിളക്കമേകാന്‍
    ക്രോം മെറ്റീരിയലിലുള്ള ടാപ്പുകളും എന്തിന് കാര്‍ വീലുകള്‍ വരെ വൃത്തിയാക്കുവാന്‍ ടൂത്ത് പേസ്റ്റ് നല്ലതാണ്. ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു കഴുകുന്ന ക്രോം ഉപകരണങ്ങള്‍ വെണ്‍മയോടെ വെട്ടിത്തിളങ്ങുന്നതു കാണാം.
  • മൊബൈല്‍ സ്‌ക്രീന്‍ ഫിക്‌സര്‍
    മൊബൈല്‍ സ്‌ക്രീന്‍ ഗാര്‍ഡുകള്‍ എന്നിവ ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ചു ഫിക്‌സ് ചെയ്യാം. സെല്‍ഫോണ്‍, സ്മാര്‍ട്ട്‌ഫോണ്‍, ഗെയിം ഗാഡ്‌ജെറ്റുകള്‍ എന്നിവയുടെയെല്ലാം സ്‌ക്രീന്‍ വൃത്തിയാക്കാനും ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കാനാവും. ടൂത്ത്‌പേസ്റ്റുപയോഗിച്ചു ആദ്യം ക്ലീന്‍ ചെയ്തതിനു ശേഷം മറ്റൊരു തുണിയെടുത്ത് സ്‌ക്രീന്‍ തുടയ്ക്കുന്നതാണ് ഉത്തമം.
  • കുടിവെള്ള കുപ്പിയും പാത്രങ്ങളും കഴുകി വൃത്തിയാക്കാന്‍
    പ്ലാസ്റ്റിക് കുപ്പികളും, തെര്‍മല്‍ ബോട്ടിലുകളും കുടിക്കുന്ന വെള്ളം ശേഖരിക്കുന്നതിനു പല തവണയുപയോഗിക്കുമ്പോള്‍ കുപ്പിയിലും പാത്രത്തിലും ചെറിയ തോതിലുള്ള ദുര്‍ഗന്ധം വമിക്കുന്നതു സ്വഭാവികമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ചു കഴുകുന്നത് നല്ലതാണെന്നു മാത്രമല്ല, ഡിറ്റര്‍ജന്റുപയോഗിച്ചു കഴുകുന്നതു മൂലമുള്ള അപകടങ്ങളില്‍ നിന്നു രക്ഷ നേടാനും സഹായകമാണ്.
  • ഡയമണ്ട്, സ്വര്‍ണാഭരണങ്ങള്‍ കഴുകുന്നതിന്
    ഡയമണ്ട്, സ്വര്‍ണാഭരണങ്ങള്‍ തുടങ്ങിയവ സ്ഥിരം ഉപയോഗിക്കുമ്പോള്‍, അവയുടെ തിളക്കം നഷ്ടപ്പെടുന്നതു സ്വഭാവികമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കഴുകി വൃത്തിയാക്കുന്നതിന് ടുത്ത്‌പേസ്റ്റുപയോഗിക്കാം. മാത്രവുമല്ല, ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ചു കഴുകുന്ന ഡയമണ്ട്, സ്വര്‍ണാഭരണങ്ങള്‍ തുടങ്ങിയവ മറ്റു ക്ലീനറുകളെ അപേക്ഷിച്ചു കൂടുതല്‍ തെളിമയോടെ വെട്ടിത്തിളങ്ങുന്നതു കാണുവാന്‍ സാധിക്കും.
  • സ്റ്റെയിന്‍ റിമൂവറായി
    വസ്്ത്രത്തിലും മറ്റും പറ്റിപിടിച്ചിരിക്കുന്ന കറ കളയുന്നതിനു ടൂത്ത് പേസ്റ്റ് വളരെ നല്ലതാണ്. ലിപ്സ്റ്റിക്, ജ്യൂസ്, സോസ് എന്നിവയുടെ കറ അകറ്റാന്‍ ടൂത്ത് പേസ്റ്റ് വളരെ നന്നാണ്. കറയുള്ള ഭാഗത്ത് ടൂത്ത് പേസ്റ്റ് പുരട്ടിയ ശേഷം നന്നായി തിരുമ്മിയാല്‍ മതിയാകും. വൈറ്റ്‌നിംഗ് നല്‍കുന്ന ടൂത്ത്‌പേസ്റ്റുകള്‍ കളര്‍ വസ്ത്രങ്ങളിലുപയോഗിക്കാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
  • വാഹനത്തിന്റെ ഹെഡ്‌ലാംപ് ക്ലിയര്‍ ആകാന്‍
    കാലപ്പഴക്കം മൂലവും, സ്‌ക്രാച്ച് സംഭവിക്കുന്നതു മൂലവും ഹെഡ്‌ലാംപുകള്‍ മങ്ങിയ വെട്ടം പുറപ്പെടുവിക്കുന്നുവെങ്കില്‍ ടൂത്ത്‌പേസ്റ്റുപയോഗിച്ചു കഴുകി നോക്കൂ. ഹെഡ്‌ലാംപ് ക്ലിയര്‍ ആയി തേജസാര്‍ന്ന പ്രകാശം പ്രധാനം ചെയ്യുന്നതു കാണാം.
  • ഷൂ ഷൈനര്‍
    വെളുത്ത ഷൂ നിറയെ കറുത്ത പാടും പുള്ളികളുമാണെന്ന പരാതി ഇനി വേണ്ട. ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ചു കറുത്ത പാടുകളും പുള്ളികളും നിഷ്പ്രയാസം നിങ്ങള്‍ക്കു മാറ്റാനാവും.
  • നെയില്‍ ഹോള്‍ റിമൂവര്‍
    ചെറിയ ആണി മൂലം ഭിത്തിയിലുണ്ടാകുന്ന ചെറിയ ദ്വാരങ്ങള്‍ നികത്തുന്നതിന് ടൂത്ത് പേസ്റ്റ് ഉപകാരപ്രദമാണ്.
  • ബാത്ത്‌റൂമിലെ കണ്ണാടിയുടെ തിളക്കം കൂട്ടാന്‍
    തണുത്ത തുണിയോ സ്‌പോഞ്ചോ എടുത്ത് അതിലല്‍പം ടൂത്ത്‌പേസ്റ്റ് പുരട്ടി കുളിമുറിയിലെയും മറ്റും കണ്ണാടി വൃത്തിയാക്കി നോക്കു. അവ പുതിയതു പോലെ തിളക്കമേറിയതായിരിക്കുന്നതു കാണാം.
  • ഡിവിഡി സ്‌ക്രാച്ച് റിമൂവര്‍
    ഡിവിഡിയിലുണ്ടാകുന്ന ചെറിയ സ്‌ക്രാച്ചുകള്‍ കളയുന്നതിനും ടൂത്ത്‌പേസ്റ്റ് സഹായിക്കും. ചെറിയ സ്‌ക്രാച്ചുകള്‍ക്കു മാത്രമാകും ടൂത്ത്‌പേസ്റ്റ് ഉപകാരപ്രദമാവുക. വളരെ ചെറിയ അളവ് ടൂത്ത് പേസ്റ്റ് കോട്ടണ്‍ തുണിയിലോ, മൈക്രോ ഫൈബര്‍ തുണിയോ ഉപയോഗിച്ച് വൃത്തിയാക്കിയാല്‍ ചെറിയ പാടുകള്‍, സ്‌ക്രാച്ചുകള്‍ തുടങ്ങിയവ അപ്രത്യക്ഷമാകും. ടൂത്ത്‌പേസ്റ്റിന്റെ അളവു കൂടുതലായാല്‍ വിപരീത ഫലം ലഭിക്കുമെന്നോര്‍ക്കുക.
  • ഹാന്‍ഡ് ഫ്രെഷ്‌നര്‍
    മത്സ്യം, മാംസം, ഉള്ളി, സവോള മുതലായവ കൈകാര്യം ചെയ്യുന്നവരുടെ കൈയിലെ ദുര്‍ഗന്ധം സാധാരണ സോപ്പുപയോഗിച്ചു കഴുകിയാല്‍ മാറില്ല. ഈ അവസരത്തിലും ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കുന്നതു കൈയുടെ ദുര്‍ഗന്ധം അകറ്റും.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം