കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

Friday July 22nd, 2016
2

ishar jasimതിരൂര്‍: കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ടായി കിഴക്കും മരക്കാരകത്ത് തിരുത്തുമ്മല്‍ ഇഖ്ബാലിന്റെ മകനും കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ഇഷാര്‍ ജാസിം(21) ആണ് മരിച്ചത്.
വ്യാഴാഴ്ചയാണ് ജാസിം കൂട്ടായി പടിഞ്ഞാറേക്കര ബീച്ചില്‍ കുളിക്കാനിറങ്ങിയത്. കാണാതായ വിദ്യാര്‍ത്ഥിക്ക് വേണ്ടി ഏറെ നേരം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ പടിഞ്ഞാറേക്കര അഴിമുഖത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം കൂട്ടായി പുതിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.
മാതാവ് റാഹില, സഹോദരങ്ങള്‍ ഇര്‍ഫാന്‍, ഫൈസല്‍, മുസമ്മില്‍

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം