ഹോട്ടല്‍ തൊഴിലാളിയായ സ്ത്രീയെ ബോധരഹിതയാക്കി മോഷണം

യശോദയ്ക്ക് രക്തസമ്മര്‍ദ്ധം കൂടുന്ന പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അങ്ങനെ വീണതാണെന്നായിരുന്നു ആദ്യം ബന്ധുക്കള്‍ കരുതിയത്. എന്നാല്‍ ആഭരണങ്ങളടക്കം നഷ്ടമായതോടെയാണ് മോഷണ ശ്രമമാണെന്ന് തിരിച്ചറിഞ്ഞത്.

Thursday July 2nd, 2020

കോഴിക്കോട്: മുക്കത്ത് ഹോട്ടല്‍ തൊഴിലാളിയായ സ്ത്രീയെ ബോധരഹിതയാക്കി ആഭരണങ്ങളും പണവും കവര്‍ന്നു. മുത്തേരി സ്വദേശിനി യശോദയാണ് പട്ടാപ്പകല്‍ കവര്‍ച്ചക്ക് ഇരയായത്. പരിക്കേറ്റ യശോദയെ കെഎംസിടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 65 വയസുള്ള യശോദയ്ക്ക് മുത്തേരിയില്‍ നിന്നും ഓട്ടോറിക്ഷയില്‍ കയറിയത് മാത്രമാണ് ഓര്‍മയുള്ളത്. പിന്നീട് ബോധം വരുമ്പോള്‍ പരിക്കേറ്റ നിലയില്‍ റോഡരുകില്‍ കിടക്കുകയായിരുന്നു. ഇവിടെ നിന്ന് എഴുന്നേറ്റ് നടക്കുമ്പോള്‍ പരിചയക്കാര്‍ കണ്ട് ആശുപത്രിയിലാക്കി. പിടിവലി നടന്നതിന്റെ പാടുകള്‍ ശരീരത്തിലുള്ളതായും ചെവിയില്‍ നിന്ന് രക്തം വന്നുവെന്നും മകള്‍ പറഞ്ഞു.

മാലയും കമ്മലും അടക്കമുള്ള ആഭരണങ്ങള്‍ നഷ്ടമായി. ഓമശേരിയിലെ ഹോട്ടലിലേക്ക് സ്ഥിരമായി രാവിലെ മുത്തേരിയില്‍ നിന്നും യശോദ പോയിരുന്നു. യശോദയ്ക്ക് രക്തസമ്മര്‍ദ്ധം കൂടുന്ന പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അങ്ങനെ വീണതാണെന്നായിരുന്നു ആദ്യം ബന്ധുക്കള്‍ കരുതിയത്. എന്നാല്‍ ആഭരണങ്ങളടക്കം നഷ്ടമായതോടെയാണ് മോഷണ ശ്രമമാണെന്ന് തിരിച്ചറിഞ്ഞത്. മുക്കം പോലീസ് അന്വേഷണം ആരംഭിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം