അട്ടപ്പാടിയില്‍ കോവിഡ് 19 നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

Friday May 8th, 2020

പാലക്കാട്: അട്ടപ്പാടിയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ഷോളയൂര്‍ വരഗം പാടി സ്വദേശി കാര്‍ത്തിക്ക് (23) ആണ് മരിച്ചത്. ഇയാള്‍ക്ക് മഞ്ഞപ്പിത്തവും കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഇതെ തുടര്‍ന്നു മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോവുന്നതിനിടെയാണ് മരണം സംഭവിച്ചത്.

രണ്ട് ദിവസം മുമ്പ് പനിയെ തുടര്‍ന്നാണ് കാര്‍ത്തിക്കിനെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയിലേക്ക് മാറ്റി. രോഗം കൂടിയതിനെ തുടര്‍ന്നാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. മൂന്ന് ആഴ്!ച്ച മുന്‍പ് കോയമ്പത്തൂരില്‍ ഒരു മരണാനന്തര ചടങ്ങുകളില്‍ ഇയാള്‍ പങ്കെടുത്തിരുന്നു. കോയമ്പത്തൂരില്‍ നിന്ന് ഏപ്രില്‍ 29 ന് വനത്തിലൂടെ നടന്നാണ് ഇയാള്‍ ഊരിലെത്തിയത്.

English summary
The young man who was under surveillance by Covid died at Attappady. The deceased has been identified as Karthik (23), hailing from Sholayur. He had jaundice and kidney problems. He died on the way to Manjeri Medical College.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം