ബന്ധുവീടിന് സമീപമുള്ള കുഴിയില്‍ യുവാവ് മരിച്ച നിലയില്‍

Sunday May 3rd, 2020

കൊല്ലം: ചിതറയില്‍ ബന്ധു വീടിന് സമീപമുള്ള കുഴിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൂറ്റിക്കല്‍ സ്വദേശിയായ 32കാരന്‍ അശോകനെയാണ് ചിതറയിലെ ബന്ധു വീട്ടിനു സമീപത്തെ കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷമായി ഭാര്യയുമായി പിരിഞ്ഞു കഴിയുകയായിരുന്നു അശോകനെന്നാണ് വിവരം. മക്കള്‍ ഇയാളുടെ ഒപ്പമായിരുന്നു. ശനിയാഴ്ച രാവിലെ ഇളയമകളെ അമ്മയുടെ അടുത്തെത്തിച്ചിരുന്നു. ഇയാളുടെ ഭാര്യ അവരുടെ അമ്മൂമ്മക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.

ശനിയാഴ്ച രാത്രിയോടെയാവാം ഇയാള്‍ ചിതറയില്‍ എത്തിയതെന്ന നിഗമനത്തിലാണ് പോലിസ്. ബന്ധു വീടിനോടു ചേര്‍ന്നുള്ള കുഴിയിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടത്. തൊട്ടടുത്തായി വിഷം നിറച്ച കുപ്പിയും ഉണ്ടായിരുന്നു. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

English summary
The young man was found dead in a pit near a relative's home.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം