സ്ഥിതി സങ്കീര്‍ണം; സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ് 19

Tuesday May 26th, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവി‍ഡ് സ്ഥിരീകരിച്ചു. 10 പേര്‍ക്കു പരിശോധനാ ഫലം നെഗറ്റീവായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പാലക്കാട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്. പാലക്കാട് 29 പേര്‍ക്കും കണ്ണൂര്‍ എട്ട് പേര്‍ക്കും കോട്ടയത്ത് ആറ് പേര്‍ക്കും മലപ്പുറം, എറണാകുളം അഞ്ച് വീതം തൃശൂര്‍, കൊല്ലം നാല് പേര്‍ക്കും കാസര്‍കോട്, ആലപ്പുഴ എന്നിവിടങ്ങില്‍ മൂന്ന് പേര്‍ക്ക് വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതുതായി 9 ഹോട്സ്പോട്ടുകള്‍ കൂടി വന്നു. സംസ്ഥാനത്ത്‌ ഇതുവരെ 6 പേർ മരിച്ചു. ക്വാറന്റീനിലുള്ളവർ ഒരു ലക്ഷം കഴിഞ്ഞു.

പോസിറ്റീവായവരിൽ 27 പേർ വിദേശത്തുനിന്ന് വന്നവരാണ്. തമിഴ്നാട്ടിൽനിന്ന് വന്ന 9 പേർക്കും, മഹാരാഷ്ട്രയിൽനിന്ന് വന്ന 15 പേര്‍ക്കും, ഗുജറാത്തിൽനിന്ന് വന്ന 5 പേർക്കും, കർണാകടയിൽനിന്ന് വന്ന 2 പേർക്കും പോണ്ടിച്ചേരിയിൽനിന്നും ഡൽഹിയിൽനിന്നും വന്ന ഓരോ ആളുകൾക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്കമൂലം 7 പേർക്ക് രോഗം വന്നു. കോട്ടയം 1, മലപ്പുറം 3, ആലപ്പുഴ 1, പാലക്കാട് 2, എറണാകുളം 1, കാസർകോട് 2 എന്നിങ്ങനെയാണ് നെഗറ്റീവ് കേസുകള്‍. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 963 ആയി. 415 പേര്‍ ചികിൽസയിലുണ്ട്.

പുറത്തുനിന്ന് എത്തുന്നവരെ കരുതലോടെ സ്വീകരിക്കും, ആരെയും പുറന്തള്ളുന്നില്ല, ആരോടും വിവേചനമില്ല, രാജ്യത്തിന്റെ പലഭാഗത്ത് നിന്ന് ട്രെയിന്‍ വരുന്നതിന് യാതൊരു തടസവുമില്ല, ക്വാറന്‍റൈന്‍ വീട്ടിലാവാം, നിയന്ത്രണമില്ലങ്കില്‍ സമൂഹവ്യാപനത്തിലേക്ക് പോകും, ട്രെയിനില്‍ വരുന്നവരുടെ വിവരങ്ങള്‍ മുന്‍കൂട്ടി സര്‍ക്കാറിനെ അറിയിക്കണം, വീടുകളില്‍ ക്വാറന്‍റൈന്‍ ഉള്ളവര്‍ അവിടെ തന്നെ കഴിയണം, ലോക്ഡൗണ്‍ ഇളവുകള്‍ വന്നിട്ടുണ്ട്, ലോക്ഡൗണ്‍ തുടരുകയാണ്. ആള്‍ക്കൂട്ടം കൂടുന്നത് പാടില്ല, ജാഗ്രത കുറയാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവാഹ-മരണ ചടങ്ങുകള്‍ക്ക് നിയന്ത്രണം, മരണ ചടങ്ങുകള്‍ക്ക് 20 പേരെ പാടുള്ളു, വിവാഹത്തിന് പരമാവധി 50 പേര്‍ക്കെ അനുവാദമുള്ളൂ, ഇക്കാര്യത്തില്‍ കൂടുതല്‍ കര്‍ശന നിലപാട് സ്വീകരിക്കും, ആരോഗ്യപ്രവര്‍ത്തകര്‍ കൂടുതല്‍‍ ജാഗ്രത പാലിക്കണം, വിലക്ക് ലംഘിച്ച് ആളുകളെ കയറ്റിയാല്‍ നടപടി വാഹനത്തിന്റെ ഉടമകള്‍ക്കെതിരെയുണ്ടാവും. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്റെ ചെയ്യും. മാസക്ക് സൗജന്യമാക്കുന്നതിന്‌ നടപടി സ്വീകരിക്കുന്നുണ്ട്. ജ്യൂസ് കടകളിലും ചായ കടകളിലെയും കുപ്പി ഗ്ലാസ് സാനിറ്റൈസ് ചെയ്യണം, സ്ഥിരമായി അതിര്‍ത്തി കടന്ന് പോകുന്നവര്‍ക്ക് പ്രത്യേക പാസ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം