ആശ്വസിക്കാം; ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചില്ല

Wednesday May 6th, 2020

തിരുവനന്തപുരം: കേരളത്തിന് ഇന്നും ആശ്വസിക്കാന്‍ വക നല്‍കിക്കൊണ്ട് കൊവിഡ് പരിശോധനാഫലം പുറത്തുവന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആര്‍ക്കും കൊവിഡ് 19 രോഗബാധയില്ല. അതെ സമയം, ആശുപത്രിയില്‍ കഴിയുന്ന ഏഴ് പേര്‍ക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോട്ടയത്ത് ആറ്, പത്തനംതിട്ടയില്‍ ഒന്ന് എന്നിങ്ങനെ ഏഴ് പേര്‍ക്കാണ് രോഗമുക്തി. ചൊവ്വാഴ്ച മൂന്നു പേര്‍ക്കായിരുന്നു കൊവിഡ് ബാധയുണ്ടായത്. അതിനു തൊട്ടു മുമ്പുള്ള രണ്ട് ദിവസങ്ങളില്‍ ആര്‍ക്കും രോഗബാധയുണ്ടായിരുന്നില്ല. നിലവില്‍ 30 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുളളത്. പുതിയ ഹോട്ട്‌സ്‌പോട്ടുകളും ഉണ്ടായിട്ടില്ല. രോഗബാധ സംശയിക്കുന്ന 58 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 502 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 14670 പേര്‍ നിരീക്ഷണത്തിലുണ്ട്. 14402 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 34599 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 34,063 എണ്ണം രോഗബാധയില്ലെന്ന് കണ്ടെത്തി. ബുധനാഴ്ചയോടെ കേരളത്തില്‍ 8 ജില്ലകള്‍ കൂടി കൊവിഡ് മുക്തമായി.

ജാമിഅ മില്ലിയ സര്‍വ്വകലാശാല ഹോസ്റ്റലില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളോട് ഈ മാസം പതിനഞ്ചിനു മുമ്പ് ഹോസ്റ്റല്‍ ഒഴിയാനാണ് സര്‍വകലാശാല നിര്‍ദേശിച്ചിട്ടുളളത്. മറ്റിടങ്ങളിലായി 1200 വിദ്യാര്‍ത്ഥികള്‍ കൂടെ കുടുങ്ങിയിട്ടുണ്ട്. ഡല്‍ഹിയില്‍ കുടുങ്ങിയ കേരളത്തില്‍ നിന്നുള്ളവരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക തീവണ്ടി അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രിയുമായും ഇക്കാര്യം സംസാരിച്ചു. ഗള്‍ഫില്‍ നിന്ന് വ്യാഴാഴ്ച രണ്ട് വിമാനങ്ങളാണ് പ്രവാസികളുമായി നാട്ടിലെത്തുക. ബുധനാഴ്ച മാത്രം ഇതര സംസ്ഥാനത്തുനിന്ന് 6,802 പേര്‍ കേരളത്തിലെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

English summary
The results of the Kovid test came out to give Kerala comfort even today. In the past 24 hours, no one has been infected with Covid19. Chief Minister Pinarayi Vijayan told reporters here that seven persons in the hospital have recovered.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം