ആശങ്ക ഒഴിയുന്നില്ല; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക്

Wednesday May 6th, 2020

ന്യുഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തോട് അടുക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം അല്‍പസമയം മുന്‍പ് പുറത്തു വിട്ട കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 49391 കൊവിഡ് കേസുകളാണ്. രോഗം ബാധിച്ച 1694 പേര്‍ ഇതുവരെ മരണപ്പെട്ടു. 14183 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 33514 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

ഒരോ ദിവസം കഴിയും തോറും മരണനിരക്കും പുതിയ രോഗികളുടെ എണ്ണവും വര്‍ധിച്ചു വരുന്ന അവസ്ഥ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 126 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചത്. ഇത്രയും സമയം കൊണ്ട് രാജ്യത്ത് പുതിയ 2958 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

രാജ്യത്തെ ആകെ കൊവിഡ് രോഗികളില്‍ 32,000ത്തില്‍ അധികം പേരും മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, തമിഴ്‌നാട് എന്നീ നാല് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണം 15000 ത്തോട് അടുക്കുകയാണ്. ഗുജറാത്തിലും, ദില്ലിയിലും, തമിഴ്‌നാട്ടിലും കൊവിഡ് കേസുകളുടെ എണ്ണം കുതിക്കുമ്പോള്‍ മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ചൊവ്വാഴ്ച പുതിയ കേസുകളില്‍ കുറവ് രേഖപ്പെടുത്തുകയും രോഗമുക്തരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.

English summary
The number of Covid casualties in the country is close to half a million. The Ministry of Health released 49391 cases of Kovid in the country so far this year. 1694 people have died so far. A total of 14,183 people were diagnosed with the disease while 33514 were still undergoing treatment.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം