പ്രതീക്ഷയുടെ വാതില്‍ തുറന്ന് വെച്ച് സംസ്ഥാനത്ത് കടകള്‍ പ്രവര്‍ത്തനം തുടങ്ങി

Wednesday May 20th, 2020

കോഴിക്കോട്: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം സംസ്ഥാനത്ത് കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങി. ബഹുനില ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ പകുതി കടകള്‍ മാത്രമേ തുറക്കാന്‍ അനുമതിയുള്ളു. പൊതുഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ കടകളില്‍ തിരക്ക് കൂടുമെന്നാണ് പ്രതീക്ഷ. 55 ദിവസത്തെ അടച്ചിടലിന് ശേഷമാണ് സംസ്ഥാനത്തെ കടകള്‍ തുറക്കുന്നത്. രാവിലെ 7 മണി മുതല്‍ രാത്രി 7 വരെ തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

ലോക്ക്ഡൗണില്‍ വിഷു, ഈസ്റ്റര്‍ വിപണികള്‍ നഷ്ടമായി. ചെറിയ പെരുന്നാളിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. യാത്രാ നിയന്ത്രണങ്ങളില്‍ ഇളവനുവദിച്ചതോടെ, കൂടുതലാളുകള്‍ മാര്‍ക്കറ്റുകളിലേക്കെത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ. ആശയക്കുഴപ്പം കാരണം ചില കടയുടമകള്‍ വിട്ടുനിന്നു. ചെറിയ തുണിക്കടകളില്‍ തിരക്കുണ്ടെങ്കിലും, ശാരീരിക അകലം പാലിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ പലയിടത്തും ഇല്ല. ജ്വല്ലറികളും തുറന്നു തുടങ്ങിയിട്ടുണ്ട്. മാളുകളും തിയറ്ററുകളും അടഞ്ഞുതന്നെ കിടക്കുന്നു.

ബഹുനില ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ ഏതൊക്കെ കടകള്‍ തുറക്കണമെന്ന കാര്യത്തില്‍ വ്യാപാരികളുടെ സംഘടനകള്‍ യോഗം ചേര്‍ന്ന് തീരുമാനിക്കും. സ്വകാര്യവാഹനങ്ങളും ഓട്ടോറിക്ഷകളും നിരത്തില്‍ സജീവമാണ്. വരുംമണിക്കൂറുകളില്‍ കടകളില്‍ തിരക്കേറുമെന്നാണ് കണക്കുകൂട്ടല്‍. കടയുടമകള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പൊലീസ് നിരീക്ഷണവും തുടങ്ങിയിട്ടുണ്ട്. മാസ്‌ക് ഉപയോഗവും സാമൂഹിക അകലവും പാലിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് പോലിസും ആരോഗ്യവകുപ്പും നല്‍കുന്നത്. ഇക്കാര്യം പരിശോധിക്കാന്‍ വിവിധ സമിതികളെയും നിശ്ചയിച്ചിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം