കോവിഡ് ബാധയില്‍ ആശങ്കയുണ്ടെങ്കിലും പോലിസ് ജാഗ്രതയോടെ പ്രവര്‍ത്തിക്കുമെന്ന് ഡി.ജി.പി

Thursday May 14th, 2020

തിരുവനന്തപുരം: മാനന്തവാടി പോലിസ് സ്‌റ്റേഷനിലെ മൂന്ന് പോലിസുകാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത് ആശങ്ക ഉളവാക്കുന്നതാണെങ്കിലും വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ പോലിസ് സേനാംഗങ്ങളും ജാഗ്രതയോടെ ഒത്തൊരുമിച്ചു ശാസ്ത്രീയമായ രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു നിര്‍ഭയമായിത്തന്നെ പോലിസിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവും.

കൊവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും പ്രതിരോധ കിറ്റുകളും പോലിസിന് ലഭ്യമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് പോലിസുകാര്‍ക്കിടയില്‍ കൊവിഡ് ബാധ തടയുന്നത് പരമാവധി കുറയ്ക്കാന്‍ കഴിഞ്ഞത്. ജോലിയുടെ പ്രത്യേകത കൊണ്ടുതന്നെ ലോകത്തെമ്പാടും ധാരാളം പോലിസുകാര്‍ക്ക് കൊവിഡ് ബാധിച്ചതായി റിപോര്‍ട്ടുണ്ട്. ഒരേസമയം ഒന്നിലധികം അസുഖങ്ങളുള്ള പോലിസുദ്യോഗസ്ഥരുടെ ആരോഗ്യസംരക്ഷണത്തിനായി വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.

English summary
Though Kovid 19 confirmed to three policemen at Mananthavady police station that there is concern, state police chief Loknath Behra said all police forces would work with caution in a scientific manner in combating the virus. The police will take all necessary precautions and advance the activities of the police fearlessly.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം