കേസ് പിന്‍വലിക്കാന്‍ ഇബ്രാഹിംകുഞ്ഞ് പണം വാഗ്ദാനം ചെയ്തതായി പരാതിക്കാരന്‍

Thursday May 21st, 2020

കൊച്ചി: കള്ളപ്പണ കേസ് പിന്‍വലിക്കാനായി മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് നേരിട്ട് പണം വാഗ്ദാനം ചെയ്‌തെന്ന് പരാതിക്കാരന്‍. പരാതിക്ക് പിന്നില്‍ ചില ലീഗ് നേതാക്കളാണെന്ന് പറയാന്‍ ഇബ്രാഹിം കുഞ്ഞ് നിര്‍ബന്ധിച്ചുവെന്ന് പരാതിക്കാരന്‍ ജി ഗിരീഷ് ബാബു ആരോപിക്കുന്നു. ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ വിളിച്ചു വരുത്തിയാണ് പണം വാഗ്ദാനം ചെയ്തത്. കള്ളപ്പണ കേസ് പിന്‍വലിക്കാന്‍ എഗ്രിമെന്റ് ഒപ്പിടാനും നിര്‍ബന്ധിച്ചുവെന്ന് പരാതിക്കാരന്‍ പറയുന്നു. പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം വിജിലന്‍സ് ഗിരീഷ് ബാബുവിന്റെ മൊഴി രേഖപ്പെടുത്തി.

നോട്ട് നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന്റെ നിയന്ത്രണത്തിലുള്ള പത്രത്തിന്റെ കൊച്ചിയിലെ രണ്ട് അക്കൗണ്ടുകള്‍ വഴി 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കേസ്. പാലാരിവട്ടം പാലം അഴിമതിയില്‍ നിന്ന് ലഭിച്ച കള്ളപ്പണം ആണ് ഇതെന്നാണ് ആരോപണം. ഗിരീഷ് ബാബുവിന്റെ പരാതിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഇബ്രാഹിം കുഞ്ഞിനെതിരെ കേസ് എടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഈ കേസില്‍ നിന്ന് പിന്മാറാന്‍ ഇബ്രാഹിം കുഞ്ഞ് അഞ്ചുലക്ഷം വാഗ്ദാനം ചെയ്‌തെന്നാണ് ഗിരീഷ് ബാബുവിന്റെ ആരോപണം.

ഇബ്രഹിം കുഞ്ഞിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് പണം വാഗ്ദാനം ചെയ്തത്. കേസ് പിന്‍വലിക്കാന്‍ കഴിയില്ലെങ്കില്‍ എറണാകുളത്തെ ചില ലീഗ് നേതാക്കളുടെ പ്രേരണ മൂലമാണ് കേസ് നല്‍കിയതെന്ന് കത്ത് നല്‍കാനും ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടതായി ഗിരീഷ്ബാബു പറഞ്ഞതായും ഏഷ്യാനെറ്റ് റിപോര്‍ട്ട് ചെയ്യുന്നു.

ഗിരീഷ് ബാബു ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ രണ്ടാഴ്ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഐജിയോട് കോടതി നിര്‍ദേശിച്ചിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം ഐജി എച്ച് വെങ്കിടേഷ് ഗിരീഷ് ബാബുവിനെ വിളിച്ചു വരുത്തി മൊഴി എടുത്തു. ഇബ്രാഹിം കുഞ്ഞിന്റെ കൂട്ടാളികള്‍ പരാതി പിന്‍വലിക്കാന്‍ ഉണ്ടാക്കിയ എഗ്രിമെന്റ് പകര്‍പ്പ് ഗിരീഷ് വിജിലന്‍സ് ഐജിയ്ക്ക് കൈമാറി. എന്നാല്‍ ആരോപണം ഇബ്രാഹിം കുഞ്ഞ് നിഷേധിച്ചു. വരും ദിവസം ഇബ്രാഹിം കുഞ്ഞ് അടക്കമുള്ളവരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തും.

English summary
The petition alleges that former minister Ibrahim Kunju offered money to withdraw the money laundering case. Petitioner G Girish Babu alleges that Ibrahim Kunju insisted that some of the league leaders were behind the complaint. Ibrahim called the baby home and offered the money. The complainant also said that the agreement was forced to be signed to withdraw the money laundering case.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം