ലഖ്നോ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച വനമേഖലയില്‍ ആടിനെ മേയ്ക്കുന്നതിനിടെയാണ് 22കാരനായ പ്രതി 14കാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍, പെണ്‍കുട്ടി ഇയാളുടെ പക്കല്‍നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് പോലിസില്‍ പരാതി നല്കി. ഇയാള്‍ക്കെതിരേ പോക്സോ വകുപ്പ് പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മറ്റ് വകുപ്പുകള്‍പ്രകാരവും കേസെടുത്തതായി ദേഹാത് പോലിസ് സ്റ്റേഷന് എസ്എച്ച്ഒ പ്രദീപ് കുമാര്‍ യാദവ് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
യു.പിയില്‍ പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
തിങ്കളാഴ്ച വനമേഖലയില്‍ ആടിനെ മേയ്ക്കുന്നതിനിടെയാണ് 22കാരനായ പ്രതി 14കാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍, പെണ്‍കുട്ടി ഇയാളുടെ പക്കല്‍നിന്നും രക്ഷപ്പെട്ടു.
Tuesday March 2nd, 2021