പുത്തന്‍ ഫീച്ചറുകളുമായി ബലേനോ ഓട്ടോമാറ്റിക് മോഡല്‍ വിപണിയില്‍

Friday April 15th, 2016
2

balenoന്യൂഡല്‍ഹി: മാരുതി സുസുക്കി ബലേനോയുടെ ഓട്ടോമാറ്റിക് മോഡല്‍ വിപണിയിലെത്തി. ഇതുവരെ ഡെല്‍റ്റ വകഭേദത്തില്‍ മാത്രം ലഭ്യമായിരുന്ന ഓട്ടോമാറ്റിക് ഓപ്ഷന്‍ ഇനി മുതല്‍ സീറ്റ വകഭേദത്തിലും ലഭിക്കും. ഇതിന് 7.47 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. 1.2 ലീറ്റര്‍ പെട്രോള്‍ ബലേനോയില്‍ മാത്രമാണ് ഓട്ടോമാറ്റിക് (സിവിടി) ഗീയര്‍ബോക്‌സുള്ളത്. ബലേനോ സീറ്റ വിഭാഗത്തിലാണ് ഒട്ടോമാറ്റിക് മോഡല്‍ എത്തിയിരിക്കുന്നത്. അലോയ് വീലുകള്‍, ഫോഗ് ലാംപുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാംപുകള്‍, ഉയരം ക്രമീകരിക്കാവുന്ന സ്റ്റിയറിങ് വീല്‍, ഡേ നൈറ്റ് റിയര്‍ വ്യൂ മിറര്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, പുഷ് സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് ബട്ടന്‍, മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ സ്പീഡോമീറ്റര്‍ ഡിസ്‌പ്ലേ, ക്രോം ഡോര്‍ ഹാന്‍ഡില്‍ എന്നീ ഫീച്ചറുകള്‍ ഈ വേരിയന്റിന് അധികമായുണ്ട്.

ബലേനോ ഡിസൈനിലും, ടെക്‌നോളജിയിലും, പെര്‍ഫോമന്‍സിലും മികച്ചതായതിനാലാണ് വിജയിച്ചതെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാര്‍ക്കറ്റിങ് ആന്റ് സെയില്‍സ് ഡയറക്ടര്‍ പറയുന്നു. 1.2 ലിറ്റര്‍ കെ.സീരിയസ് എന്‍ജിന്‍ തന്നെയാണ് ബലേനോ സീറ്റയ്ക്കും കരുത്ത് പകരുന്നത്. പ്രീമിയം ഹാച്ച്ബാക്കായ ബലേനോ 2016 ഒക്ടോബറിലാണ് വിപണിയിലെത്തിയത്. ഇതിനോടകം ഒരു ലക്ഷം ബുക്കിങ് ബലേനോയ്ക്ക് ലഭിച്ചു. പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെ മാത്രം ലഭ്യമായ ബലേനോ 40,000 എണ്ണം നിരത്തിലിറങ്ങിയിട്ടുണ്ട്.

RSS20
Follow by Email
Facebook0
Twitter
LinkedIn
Tags: , ,
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം