താന്‍ ആത്മഹത്യ ചെയ്യുകയോ….. ആളുകളുടെ ചോദ്യം കേട്ട് ഞെട്ടിയെന്ന് സ്വര്‍ണ തോമസ്

Sunday February 9th, 2014

Swarna thomasകൊച്ചി: അപകടത്തില്‍ പെട്ട് ആശുപത്രിയിലായപ്പോള്‍ സന്ദര്‍ശകരുടെ ചോദ്യം കേട്ട് ആശ്ചര്യപ്പെട്ടുവെന്ന് തെന്നിന്ത്യന്‍ താരവും നര്‍ത്തകിയുമായ സ്വര്‍ണ തോമസ്. ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
2013 ജൂണ്‍ 19നാണ് സ്വര്‍ണ തോമസിന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. എറണാകുളം ആലുവയിലെ ഫ്‌ളാറ്റിന്റെ അഞ്ചാം നിലയില്‍ നിന്നും താഴേക്ക് വീ!ഴുകയായിരുന്നു താരം. ചികില്‍സയിലിരിക്കെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയവരുടെ പ്രതികരണങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് സ്വര്‍ണ തോമസ് പറഞ്ഞു. ബഡി എന്ന സിനിമ ലൊക്കേഷനില്‍ വെച്ച് പനി പിടിച്ചതിനെ തുടര്‍ന്ന് സ്വന്തം ഫ്‌ളാറ്റില്‍ വിശ്രമിക്കവേയാണ് അബദ്ധത്തില്‍ കാല്‍ തെന്നി അപകടമുണ്ടായത്. തനിക്കെതിരെ അപവാദങ്ങള്‍ പ്രചരിക്കപ്പെട്ടത് പ്രശസ്തയായതു കൊണ്ടാവാം-സ്വര്‍ണ പറഞ്ഞു.
അപകടത്തെ തുടര്‍ന്ന് മുംബൈയില്‍ വിദഗ്ദ്ധ ചികിത്സയിലാണിപ്പോള്‍ സ്വര്‍ണതോമസ്. താന്‍ അഭിനയിച്ച് കൃഷ്ണജിത്ത് സംവിധാനം ചെയ്ത ഫ്‌ലാറ്റ് നമ്പര്‍ ഫോര്‍ ബി എന്ന ചിത്രത്തിന്റെ പ്രചരണത്തിനായാണ് സ്വര്‍ണ കൊച്ചിയിലെത്തിയത്. അപകടത്തിനു ശേഷം ആദ്യമായാണ് ഈ തെന്നിന്ത്യന്‍ താരം മനസ് തുറക്കുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം