എസ്.എസ്.എല്‍.സി.ഫലം

Tuesday April 15th, 2014

SSLC students 2014തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. റെക്കോര്‍ഡ് വേഗത്തില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എട്ട് ദിവസം നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ തവണ ഏപ്രില്‍ 24 നായിരുന്നു ഫലപ്രഖ്യാപനം. ബുധനാഴ്ച രാവിലെ 10ന് ഡി.പി.ഐയുടെ അധ്യക്ഷതയില്‍ ചേരുന്ന പരീക്ഷാബോര്‍ഡ് യോഗത്തിനു ശേഷം ഉച്ച കഴിഞ്ഞ് മൂന്നിന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ് പി.ആര്‍ ചേംബറില്‍ ഫലപ്രഖ്യാപനം നടത്തും.
പരീക്ഷ കഴിഞ്ഞ് 25 ദിവസത്തിനുള്ളിലാണ് ഇക്കുറി ഫലപ്രഖ്യാപനം. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ശനിയാഴ്ചയോടെ പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് ടാബുലേഷന്‍ പ്രക്രിയയും വെരിഫിക്കേഷന്‍ നടപടികളും പൂര്‍ത്തിയാക്കി. മാര്‍ക്ക് എന്‍ട്രി ചെയ്തതില്‍ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്ന പരിശോധനയും നടത്തി. സംസ്ഥാനത്തെ 54 കേന്ദ്രീകൃത ക്യാമ്പുകളിലായിരുന്നു മൂല്യനിര്‍ണയം. മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നിന്നു പരീക്ഷാഭവന്റെ സെര്‍വറിലേക്ക് നേരിട്ടു മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്ന രീതിയായിരുന്നു സ്വീകരിച്ചത്. 4,64,310 വിദ്യാര്‍ഥികള്‍ളാണ് ഇക്കുറി പത്താം ക്ലാസ് പരീക്ഷയെഴുതിയത്. ഇത്തവണ വളരെ നേരത്തെ തന്നെ പരീക്ഷാ മൂല്യനിര്‍ണയം കാര്യക്ഷമമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതാണ് ഫലപ്രഖ്യാപനം നേരത്തെയാക്കാന്‍ സഹായകമായത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്ക് അവധി നല്‍കിയതു മൂലമാണ് വൈകിയതെന്നറിയുന്നത്. മറിച്ചായിരുന്നുവെങ്കില്‍ കുറച്ചു കൂടി മുമ്പ് ഫലപ്രഖ്യാപനം നടത്താന്‍ സാധിക്കുമായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയം 30ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഫലപ്രഖ്യാപനം മെയ് പകുതിയോടെ ഉണ്ടാകും. ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയം സംസ്ഥാനത്തെ 67 കേന്ദ്രങ്ങളിലാണ് നടക്കുന്നത്. ഇതില്‍ പ്ലസ്ടു പരീക്ഷയുടെ മൂല്യനിര്‍ണയം മാത്രമാണ് 30ന് അവസാനിക്കുന്നത്.

എസ്.എസ്.എല്‍.സി.ഫലമറിയാന്‍ മീഡിയനെക്സ്റ്റ് ന്യൂസില്‍ സൗകര്യമേര്‍പ്പെടുത്തി. വൈകീട്ട് മൂന്നു മുതല്‍ 0484 2388155 എന്ന നമ്പറിലോ 8281205075 എന്ന നമ്പറിലോ വിളിച്ച് ഫലമറിയാവുന്നതാണ്. കൂടാതെ medianextnews.com വെബ്‌സൈറ്റിലും ഫലമറിയാം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം