എസ്.എസ്.എല്‍.സി ഫലം മാറില്ല; പിഴവിന് കാരണം ബാഹ്യ ഇടപെടലുകള്‍

Wednesday April 22nd, 2015
2

SSLC result 2015declതിരുവനനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലത്തിലെ പിഴവുകള്‍ ബാഹ്യ ഇടുപെടല്‍ മൂലമാണോ എന്ന് സംശയിക്കുന്നതായി വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്. എന്‍ ഐ സി ഡയറക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍ നടപടി എടുക്കും. അതേസമയം പ്രസിദ്ധീകരിച്ച എസ് എസ് എല്‍ സി പരീക്ഷാഫലത്തില്‍ വലിയ മാറ്റവുമുണ്ടാകില്ലെന്നും വീണ്ടും ഫലപ്രഖ്യാപനം ഉണ്ടാകില്ലെന്നും ഉന്നതതല യോഗത്തിന് ശേഷം മന്ത്രി പ്രതികരിച്ചു. എസ് എസ് എല്‍ സി ഫലത്തിലുണ്ടായ പിഴവുകള്‍ ഗൗരവമായി കാണുന്നുണ്ട്. കുട്ടികളെ ബാധിക്കുന്ന കാര്യത്തില്‍ അലംഭാവം ഉണ്ടാകില്ല. വിശദ അന്വേഷണം നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിന്റെ റിപ്പോര്‍ട്ടിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. 2000 കുട്ടികളുടെ മാര്‍ക്ക് ഷീറ്റ് അപൂര്‍ണമാണ്. വിട്ടുപോയ മാര്‍ക്ക് ചേര്‍ക്കുന്നതിനായി മൂല്യ നിര്‍ണയ ക്യാംപുകളില്‍ നിന്നു മാര്‍ക്ക് ശേഖരിച്ചു വരുന്നു. 20 കുട്ടികളുടെ മാര്‍ക്ക് ഷീറ്റില്‍ ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടുത്തിയിട്ടില്ല, ഇത് ചേര്‍ക്കാനും നടപടികള്‍ തുടങ്ങി. ഈ രണ്ട് ജോലികളും പൂര്‍ണമാകുമ്പോള്‍ ചെറിയൊരു വ്യത്യാസം മാത്രമേ ഉണ്ടാകൂ. പക്ഷേ വിജയശതമാനത്തില്‍ മാറ്റം വരില്ല, പുതിയ പ്രഖ്യാപനവുമുണ്ടാകില്ല.

സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിന് മുമ്പായി മൂല്യ നിര്‍ണയ ക്യാംപുകള്‍ നിന്ന് കിട്ടിയ മാര്‍ക്കുമായി ഒരിക്കല്‍ കൂടി സൂക്ഷ്മ പരിശോധന നടത്തും. അതിനാല്‍ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റുണ്ടാകില്ല. പ്രസിദ്ധീകരിച്ച പരീക്ഷ ഫലത്തില്‍ വിദ്യാര്‍ഥികളുടെ ഗ്രേഡിങ്ങില്‍ വ്യത്യാസമോ ഏതങ്കിലും വിഷയങ്ങളില്‍ ഗ്രേഡിങ് ഇല്ലാതെ വരുകയോ ചെയ്താല്‍ പരീക്ഷാ ഭവനുമായി ബന്ധപ്പെടാന്‍ ഡിപിഐ നിര്‍ദേശിച്ചിട്ടുണ്ട്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം