എസ്.എസ്.എല്‍.സി പരീക്ഷയില്‍ 95.98 ശതമാനം വിജയം

Friday May 5th, 2017
2

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ 95.98 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കുറവാണ്. കഴിഞ്ഞ വര്‍ഷം ഇത് 96.59 ആയിരുന്നു. ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. കുറവ് വയനാട്. 1174 സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേടിയപ്പോള്‍ 100 മേനി വിജയം നേടിയ സര്‍ക്കാര്‍ സ്‌കൂളുകള്‍ 405 ആണ്. ടി.കെ.എം.എച്ച്.എസ് മലപ്പുറമാണ് എ പ്ലസ് ഏറ്റവും കൂടുതല്‍ നേടിയ സ്‌കൂള്‍. ഉപരിപഠനത്തിന് അര്‍ഹത നേടിയവര്‍ 4,37156. സേ പരീക്ഷ മെയ് 22 മുതല്‍ 26 വരെയാണ്.

2933 കേന്ദ്രങ്ങളിലായി 455906 കുട്ടികളാണ് പരീക്ഷ എഴുതിയത്. www.results.itschool.gov.in വെബ്‌സൈറ്റിലൂടെ ഫലമറിയാന്‍ ഐ.ടി@സ്‌കൂള്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ സഫലം 2017 എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം. വ്യക്തിഗത റിസള്‍ട്ടിന് പുറമെ സ്‌കൂള്‍, വിദ്യാഭ്യാസജില്ല, റവന്യൂ ജില്ല തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനവും വിഷയാധിഷ്ഠിത അവലോകനങ്ങളും റിപ്പോര്‍ട്ടുകളും പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്ന് Saphalam 2017 എന്നുനല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കു പുറമെ ഈവര്‍ഷം പുതുതായി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കിയ ഒമ്പതിനായിരത്തോളം എല്‍.പി, യു.പി സ്‌കൂളുകളിലും ഫലമറിയാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.

പ്ലസ് വണ്‍ പ്രവേശനത്തിനായി മെയ് എട്ട് മുതല്‍ അപേക്ഷ ഓണ്‍ലൈനായി നല്‍കാം.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം