എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മെയ് പത്തിന് ശേഷം നടത്തും

Tuesday April 21st, 2020

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മേയ് പത്തിന് ശേഷം നടത്തും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മന്റെ് പ്രോഗ്രാം (ക്യു.ഐ.പി) മോല്‍നോട്ട സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഗള്‍ഫിലും ലക്ഷദ്വീപിലും പരീക്ഷാകേന്ദ്രങ്ങള്‍ ഉള്ളതിനാല്‍ ഇവിടങ്ങളിലെ ലോക്ഡൗണ്‍ ഇളവും ഹോട്‌സ്‌പോട്ട് കേന്ദ്രങ്ങളും കൂടി പരിഗണിച്ചായിരിക്കും പരീക്ഷാതിയതി തീരുമാനിക്കുക. വേണ്ടിവന്നാല്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ രാവിലെയും ഉച്ചക്കുമായി നടത്തും. നിലവില്‍ ഇവ ഒന്നിച്ച് രാവിലെയാണ് നടത്തുന്നത്. മൂല്യനിര്‍ണയം കേന്ദ്രീകൃതമായി തന്നെ നടത്തും. കൂടുതല്‍ ക്ലാസ് മുറികള്‍ ഒരുക്കി മൂല്യനിര്‍ണയം വേഗത്തില്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം