എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 96.59 ശതമാനം വിജയം

Wednesday April 27th, 2016

Plustwo result publishതിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. 96.59 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ രണ്ടു ശതമാനം കുറവാണ് വിജയം. സെക്രട്ടേറിയറ്റിലെ പി.ആര്‍. ചേംബറില്‍ ചീഫ് സെക്രട്ടറി പി.കെ. മൊഹന്തിയാണ് ഫലം പ്രഖ്യാപിച്ചത്.

474286 പേരാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ഇതില്‍ 457654 പേര്‍ ഉന്നതപഠനത്തിന് യോഗ്യത നേടി. 1207 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം. ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. കുറവ് വയനാട് ജില്ലയിലാണ്. സേ പരീക്ഷ മെയ് 23 മുതല്‍ 27 വരെ നടക്കും.  ഇതിന് ഓണ്‍ലൈനായി അപേക്ഷിക്കാം.

www.result.kerala.gov.in, www.results.itschool.gov.in, www.result.itschool.gov.in, www.keralapareekshabhavan.in, www.results.kerala.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭിക്കും. സിറ്റിസണ്‍സ് കാള്‍ സെന്റര്‍ മുഖേന 155300 (ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈനില്‍നിന്ന്), 0471155300 (ബി.എസ്.എന്‍.എല്‍ മൊബൈലില്‍നിന്ന്), 0471 2335523, 0471 2115054, 0471 2115098 (മറ്റ് മൊബൈലുകളില്‍നിന്ന്) എന്നീ നമ്പറുകളില്‍ ഫലം ലഭിക്കും. 473753 പേര്‍ കേരളത്തിലും 533 പേര്‍ ഗള്‍ഫിലുമാണ് എഴുതിയത്.

saphalam 2016 ആപഌക്കേഷന്‍ വഴി ഫലവും വിശകലനവും മൊബൈല്‍ ഫോണില്‍ ലഭിക്കും. ഐ.വി.ആര്‍ സൊല്യൂഷന്‍ ഐ.ടി സ്‌കൂള്‍ പ്രോജക്ടിന്റെ സംസ്ഥാന ഓഫിസില്‍ ഒരേസമയം 30 പേര്‍ക്കും 14 ജില്ലാ ഓഫിസുകളിലും ടെലിഫോണ്‍ മുഖേന ഫലം അറിയാം. എസ്.എം.എസ് മുഖേന ഫലം ലഭിക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനോ TS<space>RegNo.9645221221 എന്ന നമ്പരിലേക്ക് എസ്.എം.എസോ അയക്കാം.
ഐ.വി.ആര്‍ സൊല്യൂഷനിലൂടെ 04846636966 എന്ന നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ നമ്പര്‍ നല്‍കി ഫലമറിയാനും സംവിധാനമുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശാനുസരണം ഐ.ടി അറ്റ് സ്‌കൂള്‍ പ്രോജക്ടാണ് സംവിധാനങ്ങള്‍ സജ്ജമാക്കിയത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം