ശ്രീധരന്‍ പിള്ളയെയും രാജഗോപാലിനെയും നിയമസഭയിലെത്തിക്കാന്‍ രഹസ്യധാരണ

Wednesday March 30th, 2016
2

BJP leaders Pillai Rajgopalകോട്ടയം: ബി.ജെ.പി നേതാക്കളായ ഒ രാജഗോപാലിനെയും അഡ്വ. പി എസ് ശ്രീധരന്‍പിള്ളയെയും നിയമസഭയിലെത്തിക്കാന്‍ യു.ഡി.എഫ്- ബി.ജെ.പി രഹസ്യധാരണയിലെത്തിയതായി സൂചന. രാജഗോപാല്‍ മല്‍സരിക്കുന്ന നേമത്തും ശ്രീധരന്‍ പിള്ള മല്‍സരിക്കുന്ന ചെങ്ങന്നൂരിലും യു.ഡി.എഫിലെ പ്രബല കക്ഷികളായ കോണ്‍ഗ്രസും മുസ്ലിംലീഗും ഇരുവരെയും രഹസ്യമായി സഹായിക്കാമെന്നാണത്രെ കരാര്‍. ഇതിനു പകരമായി മറ്റ് സീറ്റുകളില്‍ യു.ഡി.എഫിനെ പരോക്ഷമായി സഹായിക്കാമെന്നാണ് ബി.ജെ.പി.യുടെ വാഗ്ദാനമത്രെ. സംസ്ഥാനത്ത് ഭരണതുടര്‍ച്ച ആഗ്രഹിക്കുന്ന യു.ഡി.എഫിലെ പ്രമുഖ നേതാക്കളാണ് ഇതിനായി ബി.ജെ.പിയുമായി രഹസ്യ കൂട്ടു കെട്ടുണ്ടാക്കിയതെന്നാണറിയുന്നത്.
ശ്രീധരന്‍ പിള്ളയെ നിയമസഭയിലെത്തിക്കുന്നതിനോട് വളരെ അനുകൂലമായാണ് മുസ്ലിംലീഗ് പ്രതികരിച്ചത്രെ. നിരവധി തവണ മല്‍സരിച്ച് തോല്‍വിയറിഞ്ഞ ഒ രാജഗോപാലിനെ ഇത്തവണയെങ്കിലും നിയമസഭയിലെത്തിക്കാന്‍ സഹായിക്കണമെന്ന ബി.ജെ.പി നേതാക്കളുടെ അഭ്യര്‍ത്ഥനയാണ് പുതിയ ധാരണക്ക് വഴി തെളിച്ചതെന്നാണ് സൂചന. ഇവരെ സഭയിലെത്തിക്കണമെങ്കില്‍ യു.ഡി.എഫിനെ ഭരണത്തുടര്‍ച്ചക്ക് സഹായിക്കണമെന്നായിരുന്നുവത്രെ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നിലപാട്. മലബാറിലെയും തിരുകൊച്ചിയിലെയും പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ പരോക്ഷമായി യു.ഡി.എഫ് സ്ഥാനാര്‍ഥികളെ സഹായിക്കാമെന്നാണ് ബി.ജെ.പി നേതാക്കള്‍ വാഗ്ദാനം നല്‍കിയിരിക്കുന്നതെന്നും സൂചനയുണ്ട്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം