പരീക്ഷ നേരിടാൻ വിക്ടേഴ്സ് ചാനലിൽ പ്രത്യേക പരിപാടി ‘ഓർമകളുണ്ടായിരിക്കണം’

Thursday May 21st, 2020

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ്ടു ക്ലാസുകളിലെ നടക്കാനുള്ള പരീക്ഷാവിഷയങ്ങളുമായി ബന്ധപ്പെട്ട് വിക്‌ടേഴ്‌സ് ചാനൽ തയ്യാറാക്കിയ ‘ഓർമകളുണ്ടായിരിക്കണം’ പ്രത്യേക പരീക്ഷാ പരിശീലന പരിപാടി സംപ്രേക്ഷണം ചെയ്യും. വിദ്യാർത്ഥികൾ എങ്ങനെ പരീക്ഷയ്ക്ക് സജ്ജരാകണം, വിഷയത്തിലെ എളുപ്പവഴികൾ, കഴിഞ്ഞവർഷത്തെ ചോദ്യപേപ്പറുകളുടെ വിശകലനം, ഓർമ്മിക്കേണ്ട കാര്യങ്ങൾ, സാധ്യതയുള്ള ചോദ്യങ്ങളുടെ അവലോകനം തുടങ്ങിയവ ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിപാടിക്ക് ഒരു മണിക്കൂർ ദൈർഘ്യമുണ്ട്.

എസ്.എസ്.എൽ.സി മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, വിഷയങ്ങൾ മെയ് 22 മുതൽ 24 വരെ ഉച്ചയ്ക്ക് 12 മുതൽ ഒരു മണിവരെയും പ്ലസ്ടു ബയോളജി, ബിസിനസ് സ്റ്റഡീസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, മാത്തമാറ്റിക്‌സ് വിഷയങ്ങൾ മെയ് 22 മുതൽ 25 വരെ വൈകുന്നേരം മൂന്ന് മണിമുതൽ നാല് വരെയും സംപ്രേഷണം ചെയ്യും. ഈ പരിപാടി കൈറ്റ് വിക്‌ടേഴ്‌സിന്റെ യുട്യൂബ് ചാനലായ youtube.com/itsvicters ലും ലഭ്യമാവും.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം