മാറാട്ട് മകന്‍ അച്ഛനെ വെട്ടിക്കൊന്നു

Wednesday December 18th, 2013
2

46-shocking bകോഴിക്കോട്: മാറാട് മകന്‍ അച്ഛനെ വെട്ടിക്കൊന്നു. ബുധനാഴ്ച രാവിലെ ആറരയ്ക്കാണ് സംഭവം. നടുവട്ടം നോര്‍ത്ത് കുറുവില്‍ വീട്ടില്‍ വാസുദേവനാണ് മരിച്ചത്. 63 വയസ്സായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ സതീഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മഴു ഉപയോഗിച്ചാണ് വെട്ടിയത്. സതീഷ് വര്‍ഷങ്ങളായി മാനസിക രോഗത്തിന് ചികില്‍സയിലാണെന്ന് പൊലീസ് അറിയിച്ചു. വാസുദേവന്റെ ഭാര്യയും രണ്ടാമത്തെ മകനും രാവിലെ ക്ഷേത്രത്തില്‍ പോയ സമയത്തായിരുന്നു കൊലപാതകം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം