മൊഗാദിഷുവില്‍ കാര്‍ ബോംബ് സ്‌ഫോടനം; 2 എംപിമാരടക്കം 15 പേര്‍ കൊല്ലപ്പെട്ടു

Thursday June 2nd, 2016

somaliaമൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 15 പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് എം.പി മാരും ഉള്‍പ്പെടുന്നു.  മാകാ അല്‍ മുഖറം തെരുവിലെ അംബാസിഡര്‍ ഹോട്ടലിലാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

സംഭവത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനയായ അല്‍ഷബാബ് ഏറ്റെടുത്തു. 2011ല്‍ സൊമാലിയക്കും അയല്‍രാജ്യമായ കെനിയക്കും അല്‍ഷബാബിന്റെ ഭീഷണി ഉണ്ടായിരുന്നു. സ്‌ഫോടനത്തില്‍ അംബാസിഡര്‍ ഹോട്ടല്‍ പൂര്‍ണമായും തകര്‍ന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം