ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ആറ് മലയാളികള്‍ കൂടി മരിച്ചു

Tuesday May 26th, 2020

ദുബൈ: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്ന് ആറ് മലയാളികള്‍ മരിച്ചു. അബുദബിയില്‍ മൂന്ന് പേരും കുവൈത്തിലും ഖത്തറിലും സൗദിയിലും ഓരോരുത്തരുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 134 ആയി. യു.എ.ഇയില്‍ മാത്രം 82 പേരാണ് മരിച്ചത്.

കാസര്‍കോട് കാഞ്ഞങ്ങാട് വടക്കേപറമ്പ് സ്വദേശി ഇസ്ഹാഖ്, കൊല്ലം അര്‍ക്കന്നൂര്‍സ്വദേശി ഷിബു ഗോപാലകൃഷ്ണന്‍, പത്തനംതിട്ട സ്വദേശി ജയചന്ദ്രന്‍ എന്നിവരാണ് അബുദബിയില്‍ മരണപ്പെട്ടത്. രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍.

തിരൂര്‍ പുതിയങ്ങാടി കാഞ്ഞിക്കോത്ത് സെയ്താലിക്കുട്ടി (69) യാണ് ഖത്തറില്‍ മരണപ്പെട്ടത്. നാല്‍പ്പത് വര്‍ഷത്തിലേറെയായി ദോഹയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍.

ആലപ്പുഴ പ്രയാര്‍ വടക്ക് സ്വദേശി കൊല്ലശ്ശേരി പടീറ്റത്തില്‍ അബ്ദസ്സലാം ആണ് സൗദിയില്‍ മരിച്ചത്. 44 വയസ്സ് പ്രായമായിരുന്നു. കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞു വരികെയായിരുന്നു മരണം. സൗദിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 25 ആയി.

കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശി അജയന്‍ മാമ്പുറത്ത് (62) കുവൈത്തില്‍ വെച്ചു മരിണപ്പെട്ടു. ചൊവ്വാഴ്ച്ച കാലത്ത് അദാന്‍ ആശുപ്രതിയില്‍ വെച്ചായിരുന്നു മരണം സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കല്‍ സൂപ്പര്‍ വൈസറായിരുന്നു. ഭാര്യ സുപര്‍ണ്ണ. മക്കള്‍ അജേഷ്, സ്വാതി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം