‘മോദി ഇന്ത്യയെ ഹിരോഷിമയും നാഗസാക്കിയുമാക്കി’ മോദിക്കെതിരെ ആഞ്ഞടിച്ച് ശിവസേന

Wednesday January 18th, 2017

മുംബൈ: നോട്ട്‌നിരോധനം എന്ന ബോംബിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഹിരോഷിമയും നാഗസാക്കിയുമാക്കി മാറ്റിയെന്ന് എന്‍.ഡി.എ സഖ്യകക്ഷി ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ എഴുതിയ എഡിറ്റോറിയലിലാണ് മോദിയുടെ ഏകപക്ഷീയ തീരുമാനങ്ങള്‍ക്കെതിരെ ശിവസേന രംഗത്തെത്തിയത്.

മന്ത്രിസഭാ യോഗങ്ങളില്‍ മോദി ബധിരരെയും ഊമകളെയും സൃഷ്ടിച്ചു. ആര്‍.ബി.ഐ ഗവര്‍ണറെ നിയമിച്ച് രാജ്യത്തിന്റെ സാമ്പത്തികം കുഴഞ്ഞുമറിഞ്ഞ സ്ഥിതിയിലാക്കിയെന്നും എഡിറ്റോറിയലില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രം സഹകരണ ബാങ്കുകളോട് കാണിക്കുന്ന വിവേചനത്തിനെതിരെയും പത്രം കടുത്ത വിമര്‍ശനമുന്നയിച്ചു. നോട്ട് നിരോധത്തെ ആദ്യം പിന്തുണച്ച എന്‍.സി.പി നേതാവ് ശരത് പവാറിനെയും സാമ്‌ന വിമര്‍ശിച്ചു.

കേന്ദ്രത്തില്‍ സഖ്യകക്ഷി കൂടിയായ ശിവസേന നോട്ട് നിരോധവുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനങ്ങള്‍ സാമ്‌നയിലൂടെയും നേരിട്ടും ഉന്നയിച്ചിരുന്നു. വരാനിരിക്കുന്ന ഗോവ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ മഹാസഖ്യവുമായി ശിവസേന രംഗത്തെത്തിയിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം