ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ തീപിടുത്തം; രണ്ടുപേര്‍ മരിച്ചു

Saturday April 15th, 2017
2
Representational image

ദുബൈ: ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന 16 നില ഫ്‌ളാറ്റിന് തീ പിടിച്ച് മലയാളി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. അല്‍ അറൂബാ സ്ട്രീറ്റില്‍ വെള്ളിയാഴ്ച അര്‍ധ രാത്രിയാണ് സംഭവം. താഴെ നിലയില്‍ പ്രവര്‍ത്തിച്ച അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ രണ്ടു നിലകള്‍ പൂര്‍ണമായി കത്തി നശിച്ചു. സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണ് മരിച്ച രണ്ടുപേരും. മരിച്ചവരില്‍ ഒരാള്‍ മലപ്പുറം സ്വദേശിയും അപരന്‍ ബംഗ്‌ളാദേശുകാരനുമാണ്. അഞ്ചുപേര്‍ക്ക് പരിക്കുളളതായും റിപ്പോര്‍ട്ടുണ്ട്. വിഷു പ്രമാണിച്ച് പല വീട്ടുകാരും പുറത്തായിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. കഴിഞ്ഞ രാത്രി സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തിരക്കായിരുന്നു. അതിനു പിന്നാലെയാണ് തീ പിടിത്തമുണ്ടായത്. വൈദ്യൂതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ഷാര്‍ജ സിവില്‍ ഡിഫന്‍സ് യഥാസമയത്തെത്തി ഹെലികോപ്റ്റര്‍ വഴിയാണ് താമസക്കാരെ ഒഴിപ്പിച്ചത്. അടുത്ത കെട്ടിടങ്ങളില്‍ നിന്നും ആളുകളെ നീക്കിയിട്ടുണ്ട്.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം