ഷാജിക്കെതിരെ നികേഷ്‌കുമാര്‍; അഴീക്കോട് മണ്ഡലത്തില്‍ തീപാറും

Sunday March 6th, 2016
2

km shaji and nikeshകണ്ണൂര്‍: അഴീക്കോട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലീംലീഗിലെ കെ.എം. ഷാജി വീണ്ടും മത്സരിക്കാനിറങ്ങുമ്പോള്‍ എല്‍. ഡി.എഫ് പൊതുസ്വതന്ത്രനായി രംഗത്തിറക്കുന്നത് മുന്‍ മന്ത്രി എം.വി. രാഘവന്റെ മകനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ എം.വി. നികേഷ് കുമാറിനെ. വയനാടു നിന്ന് ചുരമിറങ്ങി വിപ്ലവമണ്ണിലേക്കു വന്ന ഷാജിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നതിനിടെയാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ നികേഷ് കുമാര്‍ ഇടംപിടിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലിന്റെ സാരഥിയെന്ന നിലയിലും എം.വി. രാഘവന്റെ മകന്‍ എന്ന നിലയിലും നികേഷ്‌കുമാറിനെ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലെന്നതാണ് വലിയ അനുകൂല ഘടകമായി ഇടത് കേന്ദ്രങ്ങള്‍ കാണുന്നത്. അഴീക്കോട് മണ്ഡലം സി.എം.പിക്ക് നല്‍കാന്‍ ഇടത് മുന്നണിയില്‍ ധാരണയാകുന്നതിനിടെയാണ് നിലവിലെ എം.എല്‍.എയായ ഷാജിയുടെ സ്ഥാനാര്‍ത്ഥിത്വം ലീഗ് പ്രഖ്യാപിച്ചത്.

ഷാജി അങ്കം കുറിച്ചുകൊണ്ട് പോരാട്ടവീര്യം കാട്ടിയതോടെ എതിര്‍ചേകവനെ എത്രയും പെട്ടെന്ന് നിര്‍ണയിക്കേണ്ട ചുമതല എല്‍.ഡി.എഫിനെ നയിക്കുന്ന സി.പി.എമ്മിനു തന്നെയായിരുന്നു. 25 വര്‍ഷക്കാലം ചെങ്കൊടി മാത്രം പാറിക്കളിച്ച അഴീക്കോട് മണ്ണില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പോടെയാണ് പച്ചക്കൊടി പറത്തി ഷാജി നിയമസഭയിലേക്ക് വണ്ടി കയറിയത്. ഇക്കാരണത്താല്‍ തന്നെ എന്ത് വിലകൊടുത്തും മണ്ഡലം തിരിച്ചു പിടിക്കണമെന്നത് സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും അഭിമാനപ്രശ്‌നമായാണ് കാണുന്നത്. അഴീക്കോട് സീറ്റ് സി.എം.പിക്കാണ് നല്‍കുന്നതെങ്കിലും നികേഷിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുന്നതാണ് ഗുണം ചെയ്യുകയെന്നാണ് മുന്നണിയിലെ വലിയ വിഭാഗത്തിന്റെ അഭിപ്രായം.

അതെ സമയം, കണ്ണൂരില്‍ നിന്നു മല്‍സരിക്കുന്ന ഇടത് സ്ഥാനാര്‍ഥികളുടെ പട്ടിക ഇതിനകം തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്. ധര്‍മ്മടത്തുനിന്ന് പിണറായി വിജയനും മട്ടന്നൂരില്‍ ഇ.പി. ജയരാജനും തളിപ്പറമ്പില്‍ ജെയിംസ് മാത്യുവും മത്സരിക്കും. കല്യാശേരി ടി.വി. രാജേഷ്, തലശേരി എ.എന്‍. ഷംസീര്‍ എന്നിവരും ജനവിധി തേടുമെന്നാണറിയുന്നത്. പയ്യന്നൂരില്‍ സി. കൃഷ്ണന്റെ പേരിനാണ് മുന്‍തൂക്കം. എങ്കിലും ടി.ഐ.മധുസൂദനന്റെ പേരും ലിസ്റ്റിലുണ്ട്. പേരാവൂരില്‍ കെ.കെ. ശൈലജയെ മത്സരിപ്പിക്കാനാണ് നീക്കം. കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ. സുധാകരനോ അബ്ദുള്ളക്കുട്ടിയോ എന്നുനോക്കി എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥിയെ പരിഗണിക്കാനാണ് തീരുമാനം. കെ. സുധാകരനാണെങ്കില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.എ സരളയെ മത്സരിപ്പിക്കാമെന്നാണ് സി.പി.എം ആലോചന.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം