കെ എം ഷാജി എം.എല്‍.എയുടെ വീട് ആക്രമിച്ച ലീഗ് പ്രവര്‍ത്തകര്‍ പിടിയില്‍

Thursday August 31st, 2017

കണ്ണൂര്‍: എംഎല്‍എയും മുസ്ലീംലീഗ് നേതാവുമായ കെ എം ഷാജിയുടെ വീടാക്രമിച്ച കേസില്‍ വാര്‍ഡ് മെമ്പറടക്കം മുന്ന് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ പിടിയില്‍. അഴീക്കോട് പഞ്ചായത്ത് അംഗം ഫസല്‍, അഴീക്കോട് സ്വദേശികളായ ജംഷീര്‍, റംഷീല്‍ എന്നിവരാണ് പിടിയിലായത്.
പാര്‍ട്ടിക്കുള്ളിലെ തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ബൈക്കിലെത്തിയാണ് സംഘം ആക്രമണം നടത്തിയത്. ഇവര്‍ നടത്തിയ കല്ലേറില്‍ വീടിന്റെ രണ്ട് ജനല്‍ ചില്ലകള്‍ തകര്‍ന്നിരുന്നു. ഈ സമയത്ത് എംഎല്‍എ സ്ഥലത്തില്ലായിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം