‘കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിനും കൂട്ടബലാല്‍സംഗത്തിനും ഇരയായി’

Tuesday May 20th, 2014

Actress Pamela Hollywoodകാന്‍സ് (ഫ്രാന്‍സ്) : കുട്ടിക്കാലത്ത് താന്‍ ലൈംഗിക പീഡനത്തിനും കൂട്ടബലാത്സംഗത്തിനും ഇരയായിട്ടുണ്ടെന്നു ഹോളിവുഡ് നടി പമേല ആന്‍ഡേഴ്‌സന്‍. കാന്‍സ് ഫിലിം ഫെസ്റ്റിവലിലാണ് തന്റെ കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ദുരനുഭാവങ്ങളെക്കുറിച്ച് താരം വിവരിച്ചത്. മൃഗങ്ങളുടെ സംരക്ഷണത്തിനായി രൂപീകരിച്ച പമേല ആന്‍ഡേഴ്‌സന്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പമേലയുടെ വെളിപ്പെടുത്തല്‍.

ആറാം വയസുമുതല്‍ 10 വയസുവരെ ബേബി സിറ്റര്‍ (മാതാപിതാക്കള്‍ പുറത്ത് പോകുമ്പോള്‍ നോക്കാന്‍ ഏല്‍പ്പിക്കുന്ന) ആയിരുന്ന സ്ത്രീ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. പിന്നീട് പന്ത്രണ്ടാം വയസില്‍ സുഹൃത്തിന്റെ 25 കാരനായ സഹോദരന്‍ തന്നെ ബലാത്സംഗം ചെയ്തു. കളിക്കൂട്ടുകാരനും അവന്റെ മുതിര്‍ന്ന സഹോദരനും ഒരു ദിവസം വീട്ടിലെത്തി. അവര്‍ എന്നെ ചതുരംഗക്കളി പഠിപ്പിക്കാനാരംഭിച്ചു. പിന്നീട് ഇവര്‍ എന്നോട് മോശമായി പെരുമാറാന്‍ തുടങ്ങി. ഒടുവില്‍ ബലാത്സംഗം ചെയ്യുകയും ചെയ്തു. ഇവര്‍ക്കൊപ്പം മറ്റ് സുഹൃത്തുക്കളും ചേര്‍ന്നതായും പമേല വെളിപ്പെടുത്തി.

മാതാപിതാക്കള്‍ തന്നെ വളരെയധികം സ്‌നേഹിച്ചിരുന്നു. തന്റെ സംരക്ഷണത്തിന് മാതാപിതാക്കള്‍ ഏര്‍പ്പെടുത്തിയ സ്ത്രീയാണ് നാലുവര്‍ഷം തന്നെ പീഡിപ്പിച്ചത്. എന്താണ് സംഭവിക്കുന്നതെന്ന് അന്നറിയില്ലായിരുന്നു. എന്നാല്‍ പിന്നീട് ആറു പേര്‍ ചേര്‍ന്ന് നടത്തിയ ബലാത്സംഗം തന്നെ തകര്‍ത്തുകളഞ്ഞതായി പമേല പറയുന്നു. ബലാത്സംഗം ചെയ്തവരില്‍ ഒരാള്‍ തന്റെ സഹോദരന്റെ സുഹൃത്തായിരുന്നു. ഈ സംഭവത്തിന് ശേഷം ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിരുന്നതായും നടി വെളിപ്പെടുത്തി. കുട്ടിക്കാലത്തെ ഈ ദുരനുഭവങ്ങള്‍ മനുഷ്യരിലുള്ള തന്റെ വിശ്വസം കെടുത്തിയതായും പമേല പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം